Advertisment

ഇരയെ അവഹേളിക്കുന്ന മാര്‍ട്ടിന്‍റെ മൊഴിമാറ്റത്തിന് പിന്നില്‍ ദിലീപ് ! മാര്‍ട്ടിനെയും പിതാവിനെയും ചോദ്യം ചെയ്യും. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നടപടി തുടങ്ങി. ഇനി വിചാരണ തീരുംവരെ ജനപ്രിയന് ജയില്‍ തന്നെ ആശ്രയമാകും !

New Update

കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി മാര്‍ട്ടിന്റെ മൊഴിമാറ്റം നടന്‍ ദിലീപിന് പ്രതികൂലമായേക്കും.  കേസ് അട്ടിമറിയ്ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പോലീസ് വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Advertisment

കേസില്‍ സാക്ഷികളെയോ കൂട്ടുപ്രതികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ കേസിനെ പ്രതികൂലമാകുന്ന തരത്തില്‍ ഇടപെടുകയോ ചെയ്യുന്നത് ജാമ്യ വ്യവസ്ഥയ്ക്ക് എതിരാണ്. അതിനാല്‍ തന്നെ ദിലീപിന്‍റെ ജാമ്യം റദ്ദാക്കി നടനെ ഉടന്‍ ജയിലിലാക്കുന്നതിന് മുന്‍ഗണന നല്‍കാനാണ് ഇപ്പോള്‍ പോലീസിന്റെ നീക്കം.

publive-image

കേസിനെ നേരെ എതിര്‍ഭാഗത്തേക്ക് തിരിച്ചുവിട്ട് കോടതിയ്ക്കും ജനങ്ങള്‍ക്കും ഒപ്പം പോലീസിനും ആശയക്കുഴപ്പം സൃഷ്ടിക്കാനായിരുന്നു മാര്‍ട്ടിന്റെ മൊഴിമാറ്റം എന്നാണു സൂചന. ദിലീപിന്‍റെ അഭിഭാഷകന്റെ ബുദ്ധിയില്‍ ഉദിച്ച ആശയം അവതരിപ്പിക്കാന്‍ മാര്‍ട്ടിന്റെ കുടുംബത്തിന് വലിയ തോതിലുള്ള ഓഫര്‍ നല്‍കിയതായാണ് പോലീസിന് ലഭിക്കുന്ന സൂചന.

മാര്‍ട്ടിന്റെ പിതാവ് കഴിഞ്ഞയാഴ്ച ജയിലില്‍ ഇയാളെ സന്ദര്‍ശിച്ച ശേഷമാണ് മാര്‍ട്ടിന്‍ കേസിന് നേരെ വിപരീതമായ നിലപാടുകള്‍ സ്വീകരിച്ചതെന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ മാര്‍ട്ടിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. മാര്‍ട്ടിന്റെ കുടുംബവും നിരീക്ഷണത്തിലാണ്. മാര്‍ട്ടിന്റെ പിതാവിനെ മൊഴിമാറ്റം സംബന്ധിച്ച വിഷയത്തില്‍ ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്.

മാര്‍ട്ടിന്റെ മൊഴിമാറ്റത്തിന് പിന്നില്‍ ദിലീപാണെന്ന കാര്യത്തില്‍ പോലീസിന് സംശയമില്ല. എന്നാല്‍ ദിലീപാണ് ഇതിന് പിന്നിലെന്ന് തെളിയിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പോലീസ് സ്വീകരിച്ചുവരുന്നത്.  അതിനുള്ള തെളിവുകള്‍ ലഭിച്ചാലുടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും.

publive-image

 

അങ്ങനെ വന്നാല്‍ വിചാരണ പൂര്‍ത്തിയാകുംവരെ ദിലീപിന് ഇനി പുറത്തിറങ്ങാന്‍ കഴിയില്ല. ഒരിക്കല്‍ ജാമ്യം തേടി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് വീണ്ടും അകത്തായാല്‍ പ്രതി വിചാരണ അവസാനിക്കുംവരെ ജയിലില്‍ തുടരേണ്ടി വരും.

സുനിയെ വാഹനത്തില്‍ കയറ്റി നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ പറഞ്ഞ് എല്ലാം ഇര ചെയ്യിപ്പിച്ചിട്ട് ഇവ ചിത്രീകരിച്ചതാണെന്ന മൊഴിയാണ് മാര്‍ട്ടിന്‍ നല്‍കിയിരിക്കുന്നത്. ഇത് ഇരയെ അപമാനിതയാക്കി കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമായി സംശയിക്കുന്നു.

ഈ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കുന്നതിന് പുറമേ ഇരയെ അപമാനിക്കാന്‍ ശ്രമിച്ചതിനും പ്രതിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ദിലീപിനെതിരെ പ്രത്യേക കേസ് ചാര്‍ജ് ചെയ്യുന്നതിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുകയാണ്. ചുരുക്കത്തില്‍ രക്ഷപെടാന്‍ ഒരുക്കിയ തന്ത്രങ്ങള്‍ നടന് കുരുക്കായി മാറുന്നതാണ് സംഭവിക്കാന്‍ പോകുന്നത്.

dileep
Advertisment