Advertisment

ബിനോയ്‌ കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ പിന്തുണയെന്ന്‍ സൂചന. ബിനോയിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കും മുമ്പ് മുതിര്‍ന്ന ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട് !

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരെ ബിസിനസ് പങ്കാളി രാഹുല്‍ കൃഷ്ണ രംഗത്തെത്തിയത് ബി ജെ പിയുടെ പിന്തുണയോടെയെന്ന്‍ സൂചന. ബിനോയിക്കെതിരെ ദുബായിലെ ജാസ് ടൂറിസം കമ്പനി പരാതി നല്‍കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട വ്യക്തി ബി ജെ പിയുടെ ഒരു മുന്‍ സംസ്ഥാന അധ്യക്ഷനെ നേരില്‍ക്കണ്ട് പിന്തുണ തേടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ബി ജെ പിയുടെ രാഷ്ട്രീയ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ഉറപ്പാക്കിയ ശേഷമാണ് കേരള രാഷ്ട്രീയത്തിലെ ഒന്നാം നമ്പര്‍ നേതാവിന്റെ മകനെതിരെ കേരളത്തില്‍ കരുനീക്കങ്ങള്‍ നടത്തിയതെന്നാണ് സൂചന. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും റെയ്ഡും കാണിച്ച് കോടിയേരിയെയും മകനെയും ഭീഷണിപ്പെടുത്താനുള്ള നീക്കവും ഇതിനു പിന്നിലുണ്ടായിരുന്നു.

അതേസമയം, ബിനോയിക്കെതിരെ ദുബായില്‍ കേസില്ലെന്ന് ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതോടെ സി പി എം കേന്ദ്രങ്ങള്‍ ആശ്വാസത്തിലാണ്.ബിനോയിക്കെതിരെ കേസില്ലെന്ന് പറയുന്ന സര്‍ട്ടിഫിക്കറ്റില്‍ മികച്ച സ്വഭാവത്തിനുള്ള സാക്ഷ്യപത്രം കൂടി അടങ്ങിയിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ കെട്ടടങ്ങുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ.

publive-image

സാമ്പത്തിക ഇടപാടുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ ജാസ് കമ്പനിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും ശ്രമങ്ങള്‍ തുടരുകയാണ്. പരാതിയില്‍ പറയുന്ന പ്രകാരമുള്ള സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 2 വര്‍ഷം മുമ്പ് തീര്‍പ്പാക്കിയ തുകയുടെ ബാക്കി തുകയും പലിശയും മാത്രമാണ് ഇടപാടെന്ന് അഭ്യൂഹങ്ങളുണ്ട്.

ഈ തുകയ്ക്ക് ഈട് നല്‍കിയ ചെക്കും അതിനുള്ള പലിശയും കോടതി ചിലവും ചേര്‍ത്താണ് ഭീമമായ സംഖ്യയുടെ ഇടപാടെന്ന പരാതി പാര്‍ട്ടിയ്ക്ക് നല്‍കിയത്.

binoy kodiyeri
Advertisment