Advertisment

മനോജ്‌ നായര്‍ കൊച്ചി സ്‌മാര്‍ട്‌സിറ്റി സിഇഒ

New Update

കൊച്ചി:  സ്‌മാര്‍ട്‌സിറ്റി കൊച്ചിയുടെ സിഇഒയായി മനോജ്‌ നായരെ ഡയറക്ടര്‍ ബോര്‍ഡ്‌ നിയമിച്ചു. ചീഫ്‌ എക്‌സിക്യുട്ടിവ്‌ ഓഫീസറായി സേവനമനുഷ്ടിച്ചു വരികയായിരുന്ന മനോജ്‌ നായര്‍ നേരത്തെ ദുബായ്‌ ഹോള്‍ഡിങ്ങിന്‌ കീഴിലുള്ള ദുബായ്‌ പ്രോപ്പര്‍ട്ടീസ്‌ ഗ്രൂപ്പ്‌ സീനിയര്‍ എക്‌സിക്യുട്ടിവ്‌ ഡയറക്ടറായും സേവനമുഷ്ടിച്ചിട്ടുണ്ട്‌.

Advertisment

മെക്കാനിക്കല്‍ എഞ്ചിനീയറിങ്‌ ബിരുദധാരിയായ അദ്ദേഹത്തിന്‌ വ്യവസായ രംഗത്തെ വിവിധ മേഖലകളില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ട്‌.

publive-image

ബിസിനസ്‌ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും കമ്പനികള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്നതിലും പരിചയസമ്പന്നനായ മനോജ്‌ നായരെ സ്‌മാര്‍ട്‌സിറ്റി കൊച്ചിയുടെ സിഇഒയായി നിയമിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ സ്‌മാര്‍ട്‌സിറ്റി കൊച്ചി വൈസ്‌ ചെയര്‍മാന്‍ ഖാലിദ്‌ അല്‍ മാലിക്‌ പറഞ്ഞു.

കേരളത്തിലെ പ്രധാന ഇന്നവേഷന്‍ ഹബ്ബെന്ന നിലയ്‌ക്ക്‌ സ്‌മാര്‍ട്‌സിറ്റി കൊച്ചി ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ അതിന്റെ വികസനത്തിന്‌ നേതൃത്വം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന്‌ മനോജ്‌ നായര്‍ പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ സാങ്കേതികവിദ്യ രംഗത്തിന്റെ ഹൃദയത്തുടിപ്പായി സ്‌മാര്‍ട്‌സിറ്റി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്‌മാര്‍ട്‌സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തില്‍ 20-ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2018-ന്റെ ആദ്യപാദത്തില്‍ നിരവധി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്‌.

Advertisment