Advertisment

തലസ്ഥാനത്ത് മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നാലെ പിറവത്ത് മകന്‍ പിതാവിനെ പിന്നില്‍ നിന്നും ചവിട്ടി വീഴ്ത്തി തലക്കടിച്ച് കൊലപ്പെടുത്തി

New Update

പിറവം:  തിരുവനന്തപുരത്ത് മകന്‍ അമ്മയെ പുറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ പിറവത്ത് മകന്‍ സമാന രീതിയില്‍ പിതാവിനെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തി.  പിറവം കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് സ്വന്തം വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

Advertisment

പിതാവിനെ കൊലപ്പെടുത്തി സ്വന്തം കാറില്‍ കയറി രക്ഷപെട്ട മകന്‍ ജെയിംസ് വര്‍ക്കി (40) യ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

publive-image

മദ്യപിച്ചെത്തിയ മകന്‍ രാവിലെ വക്കച്ചന്‍ ഫോണില്‍ ബന്ധുവിനോട് തന്നെക്കുറിച്ച് സംസാരിച്ച് നില്‍ക്കുന്നത് കണ്ട് കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്കടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മൂവാറ്റുപുഴ സി.ഐ ജയകുമാറിന്റേയും പിറവം എസ്.ഐ കെ.വിജയന്റേയും നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

കൊലപാതകം നടത്തിയ ജയിംസ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും, ഇയാള്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

നേരത്തെ പിറവം പൊലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിംസിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

വക്കച്ചന്‍ മകനെക്കുറിച്ച് ബന്ധുക്കളോട് മോശമായ ആരോപണങ്ങള്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

 

 

murder deepa murder
Advertisment