Advertisment

ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ മൂലമാണ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത് - വിനീത് ശ്രീനിവാസന്‍

author-image
ഫിലിം ഡസ്ക്
New Update

ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെ തുടര്‍ന്നല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു മകന്‍ വിനീത് ശ്രീനിവാസന്‍. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ മൂലമാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും അച്ഛന്‍ സുഖമായിരിക്കുന്നുവെന്നും വിനീത് പറഞ്ഞു.

Advertisment

publive-image

വിനീത് ശ്രീനിവാസന്റെ കുറിപ്പ്:

ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.

എല്ലാവർക്കും നന്ദി..

Advertisment