Advertisment

തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു

New Update

കൊല്ല൦:  തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അദ്ദേഹത്തെ കൂടാതെ ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.

publive-image

എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ടു ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് മൂന്നു പേരെയും ഒരു സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരത്തേക്ക് അയച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

Advertisment