Advertisment

"സോറി പപ്പാ.. ഞാന്‍ പോകുന്നു". ഡല്‍ഹി എയിംസിലെ മിടുക്കിയായ യുവ ചര്‍മ്മരോഗ വിദഗ്ധ കൊച്ചിയില്‍ ആത്മഹത്യ ചെയ്തത് പിതാവിന് കത്തെഴുതി വച്ചിട്ട് !

New Update

publive-image

Advertisment

കൊച്ചി:  യുവ വനിതാ ഡോക്ടര്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത് സ്വന്തം പിതാവിന് കത്തെഴുതി വച്ച് മാപ്പ് ചോദിച്ച ശേഷം. ജാര്‍ഖണ്ട്‌ ജംഷഡ്പൂര്‍ സ്വദേശിനി മമ്താ റായ് (26) ആണ് കൊച്ചി കച്ചേരിപ്പടിയിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. കൊച്ചിയില്‍ നടന്ന ചര്‍മ്മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമ്താ കൊച്ചിയിലെത്തിയത്.

മുറിയില്‍ ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കുളിക്കാന്‍ കയറിയ നേരത്താണ് മുറിയിലെ ഫാനില്‍ മമ്ത കെട്ടിത്തൂങ്ങിയത്. താന്‍ വിഷാദത്തിന് ചികിത്സ തേടുന്ന ആളാണെന്നും എല്ലാം അവസാനിപ്പിച്ച് പോകുകയാണെന്നും കത്തില്‍ പറയുന്നു.  "സോറി പപ്പാ .." എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

publive-image

ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ നിന്നും എം ബി ബി എസും എം ഡിയും പൂര്‍ത്തിയാക്കി അവിടെ തന്നെ ഡോക്ടറായി സേവനം അനുഷ്ടിക്കുകയായിരുന്നു ഇവര്‍. പ്രഗത്ഭയായ ഡോക്ടറെന്ന്‍ തുടക്കത്തിലെ പേരെടുത്ത യുവ ഡോക്ടറാണ് ഇതോടെ വിടപറഞ്ഞത്. ജനുവരി 17 മുതല്‍ 22 വരെയായിരുന്നു സമ്മേളനം.

22 ന് മടങ്ങാനിരിക്കെയാണ് അവര്‍ സ്വയം മരണത്തെ പുല്‍കിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Advertisment