follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനം

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 11/01/2017

തിരുവനന്തപുരം : എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ കേരള സാങ്കേതിക സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഓംബുഡ്‌സ്മാന്‍ സ്വതന്ത്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. റിട്ട. ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ഒരാളായിരിക്കും ഓംബുഡ്‌സ്മാന്‍.



സംസ്ഥാനത്തെ 154 എഞ്ചീനീയറിങ് കോളജുകളില്‍ യൂണിവേഴ്‌സിറ്റി വിദഗ്ധസംഘം വിശദ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഗവേണിങ് കൗണ്‍സില്‍ യോഗം ഈ രണ്ട് തീരുമാനങ്ങളും എടുത്തത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+