follow us

1 USD = 64.510 INR » More

As On 26-05-2017 17:34 IST

പൂഞ്ഞാര്‍ എസ്എന്‍പി കോളേജിന്റെ അഫലിയേഷന്‍ സര്‍വകലാശാല റദ്ദ് ചെയതു; വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയീല്‍

ന്യൂസ് ബ്യൂറോ കോട്ടയം » Posted : 11/01/2017

കോട്ടയം : ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രവേശനം നടത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും പെരുവഴിയാക്കുന്ന സ്വാശ്രയ കോളേജുകളുടെ കെടുകാര്യസ്ഥതയ്ക്ക് ഒരുകോളേജുംകൂടി. കോട്ടയം പൂഞ്ഞാറില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍പി കോളേജിന്റെ അഫലിയേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സര്‍വകലാശാല റദ്ദ് ചെയ്തു. ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് കോളേജ്ഭരണസമിതി് ചെയര്‍മാനെ ചൊവ്വാഴ്ച എട്ട് മണിക്കൂര്‍ തടഞ്ഞുവെച്ചത്.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീനാരയണ പരമഹംസ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് മൂന്ന് വര്‍ഷമായി കല്യാണമണ്ഡപത്തിലായിരുന്നു പ്രവര്‍ത്തനം. ഇതേ തുടര്‍ന്ന് സര്‍വകലാശാല അഫിലിയേഷന്‍ നഷ്ടമായതിന് പിന്നാലെ ആശങ്കയിലായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് കോളജ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ അഡ്വ കെ എം സന്തോഷ്‌കുമാറിനെ എട്ടുമണിക്കൂറോളം ക്യാമ്പസില്‍ തടഞ്ഞുവച്ചു.



കോളജിന് സ്വന്തമായി കെട്ടിടം എന്ന് നിര്‍മ്മിക്കുമെന്ന ഉറപ്പ് മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കമ്പ്യൂട്ടര്‍ ലാബ് സൗകര്യത്തിന് പുറമെ കുടിവെള്ളവും ശുചിമുറിയുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കോളേജെന്ന് അറിയപ്പെടുന്ന ഈ കെട്ടിടത്തിനുള്ളിലില്ല. ഇതേക്കുറിച്ച് മാനേജ്‌മെന്റിനോട് പരാതിപ്പെട്ടാല്‍ അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സമയത്ത് കെട്ടിട നിര്‍മ്മാണത്തിനായി വന്‍തുക മാനേജ്‌മെന്റ് പിരിച്ചെടുത്തിരുന്നു. എസ്.എന്‍ട്രസ്റ്റിന്റെ കീഴിലുള്ള കോളേജ് എന്ന് പ്രചരണം നടത്തിയാണ് പണപിരിവും വിദ്യാര്‍ത്ഥി പ്രവേശനവും നടത്തിയത്.

മെയ് 31നകം കോളജിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കമെന്ന് മുദ്രപത്രത്തില്‍ എഴുതി നല്‍കിയതിന് ശേഷം രാത്രി എട്ട് മണിയോടെയാണ് സന്തോഷ്‌കുമാറിന് ക്യാമ്പസില്‍ നിന്ന് പുറത്തു കടക്കാനായത്. വെള്ളാപള്ളി നടേശനാണ് കോളേജിന്റെരക്ഷാധികാരിയും ഡോ.എ.ടി ദേവസ്യ ചെയര്‍മാനും ഡോ.കെ .സോമന്‍ കണ്‍വീനറുംഎസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായ സന്തോഷ്‌കുമാര്‍ മാനേജരുമായിട്ടാണ് കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ബിഡിജെസിന്റെ സംസ്ഥാന ഭാരവാഹി കൂടിയാണ അഡ്വ.കെ എം സന്തോഷ്‌കുമാര്‍. കോളേജ് ഭരണ സമിതിയീലേയ്ക്ക്‌ കോട്ടയം ജീല്ലയിലെ പ്രമുഖ രാഷ്ട്രിയ-സമുദായ സംഘടനകളുടെ നേതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു പണപിരിവ്.കൂടാതെ പ്രമുഖ പത്രത്തീന്റെ പ്രാദേശിക ലേഖകനെ കോളേജിന്റെ പിആര്‍ ഒ ആയി നിയമിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+