follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

ജിഷ്ണുവിന്റെ മരണം : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ; ഇരിങ്ങാലക്കുട എഎസ്പിയക്ക് പകരം ചുമതല നല്‍കി ഉത്തരവ്

ന്യൂസ് ബ്യൂറോ തൃശൂർ » Posted : 11/01/2017

തൃശൂർ : തൃശൂർ പാമ്പാടി നെഹ്റു കോളജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്‍റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പി.കിരണ്‍ നാരായണന് ചുമതല നല്‍കി. ഡിവൈഎസ്പി: ബിജു കെ. സ്റ്റീഫനെയാണ് മാറ്റിയത്. ബിജുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു.

മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ വ്യക്തമാക്കിയിരുന്നു. പിജി വിദ്യാര്‍ഥിയെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പാമ്പാടിയിലെ നെഹ്‌റു കോളെജ് മാനെജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുളള ആവശ്യവും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.



ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണങ്ങള്‍.

കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കോളെജിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥി സംഘടനകള്‍ കോളെജിലെ ചില മുറികള്‍ അടിച്ചുതകര്‍ത്തിരുന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന ആവശ്യം നാനാഭാഗത്തുനിന്നും ഉയരുന്നുണ്ട്.

ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ മേല്‍നാട്ടത്തില്‍ അന്വേഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+