follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

"എന്‍റെ ജീവിതവും സ്വപ്‌നങ്ങളും തകര്‍ന്നു, ഞാന്‍ വിടവാങ്ങുന്നു" - ജിഷ്ണുവിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന്‍ പോലീസ്, കത്ത് കെട്ടുകഥയെന്ന് ബന്ധുക്കള്‍

ന്യൂസ് ബ്യൂറോ , ഡല്‍ഹി » Posted : 11/01/2017

തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കത്ത് ലഭിച്ചത്.

തന്റെ ജീവിതവും സ്വപ്‌നങ്ങളും തകര്‍ന്നുവെന്നും താന്‍ വിടവാങ്ങുകയാണെന്നും കത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പോലീസ് സംഘം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കത്ത് ലഭിച്ചത്. ജിഷ്ണു പ്രണോയ് അവധി അപേക്ഷിച്ചിരുന്നു എന്നത് സംബന്ധിച്ച വിവരവും ലഭിച്ചിട്ടുണ്ട്.

അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്തിന്റെ ആധികാരികത സംബന്ധിച്ച അന്വേഷണം പുതിയ ഉദ്യോഗസ്ഥനാവും നടത്തുക.

അതേസമയം , ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത് കെട്ടുകഥയെന്ന് ബന്ധുക്കള്‍ ആരോപിച്ചു . കേസ് അട്ടിമറിക്കാനുളള മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. പൊലീസും ഇതിന് കൂട്ടു നിൽക്കുകയാണ്. പൊലീസ് സീല്‍ ചെയ്ത റൂമിനു സമീപത്തുനിന്ന് കത്ത് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു വിദ്യാർഥി ഒരിക്കലും കത്തെഴുതിവച്ച് ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു.

ജിഷ്ണു പ്രണോയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് ഇന്നാണ് പൊലീസ് അറിയിച്ചത്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നിൽനിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘ഐ ക്വിറ്റ്’ എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തിൽ.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+