follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

നേരത്തെ കേരളത്തില്‍ വന്ന മോദി ഇവിടെ എത്യോപ്യയാണ് ,സൊമാലിയയാണ് എന്നൊക്കെയാണ് പറഞ്ഞത് ;കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത് കേരളത്തിലും വികസനം വന്നുവെന്ന് അദ്ദേഹത്തെ കാണിക്കാന്‍ ; പരിഹാസവുമായി കോടിയേരി

ന്യൂസ് ബ്യൂറോ കോഴിക്കോട് » Posted : 19/05/2017

കോഴിക്കോട് : കൊച്ചി മെട്രൊ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസംഗം. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത് കേരളത്തിലും വികസനം വന്നുവെന്ന് അദ്ദേഹത്തിന് നേരില്‍ ബോധ്യപ്പെടാനാണെന്നാണ് കോടിയേരി പറഞ്ഞത്.



കോഴിക്കോട് സിപിഐഎം സംഘടിപ്പിച്ച വികസന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ വന്ന മോദി ഇവിടെ എത്യോപയാണ്, സൊമാലിയായാണ് എന്നെല്ലാം പറഞ്ഞിരുന്നു. ഇവിടെ വികസനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇവിടെയും വികസനം വന്നുവെന്ന് നരേന്ദ്രമോദിയെ കൊണ്ട് പ്രഖ്യാപിപ്പിക്കാനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ ക്ഷണിച്ചിരിക്കുന്നത് കോടിയേരി പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+