follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

ജില്ലാ സഹകരണ ബാങ്കില്‍ നിന്നു കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ വായ്പ ;വിവാദങ്ങളുണ്ടാക്കരുതെന്ന് സിപിഐഎം നിര്‍ദേശം

ന്യൂസ് ബ്യൂറോ കണ്ണൂര്‍ » Posted : 18/06/2017

കണ്ണൂര്‍ : ജില്ലാ സഹകരണ ബാങ്കില്‍ നിന്നു കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ വായ്പ അനുവദിച്ച കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങളുയര്‍ത്തരുതെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) നേതാക്കള്‍ക്കും സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും സിപിഐഎം നിര്‍ദേശം.



സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ് ജില്ലാ നേതൃത്വത്തിന്റെ കൂടി അറിവോടെ ജില്ലാ ബാങ്കില്‍ നിന്ന് കെഎസ്ആര്‍ടിസിക്കു വായ്പ അനുവദിച്ചത്. സര്‍ക്കാര്‍ ഗാരന്റിയുള്ള വായ്പ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെയും നിലപാട്. ഇക്കാര്യം ബെഫി നേതാക്കളോടു പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ അനുവദിച്ചതിനെതിരെ ബെഫി നേതാക്കള്‍ നടത്തിയ പ്രതിഷേധവും വായ്പ അനുവദിച്ച ദിവസത്തെ നാടകീയ സംഭവങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി. നാലു ദിവസമായി ഏഴു ലക്ഷം രൂപ വീതം കെഎസ്ആര്‍ടിസി ജില്ലാ ബാങ്കില്‍ തിരിച്ചടയ്ക്കുന്നുണ്ട്. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നുള്ള വരുമാനമാണിത്.

തിരിച്ചടവു നടക്കുന്ന സാഹചര്യവും സംഘടനയുടെ ജില്ലാ പ്രസിഡന്റ് അടക്കം ജില്ലാ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി തല്‍ക്കാലം മരവിപ്പിച്ചതും പരിഗണിച്ചു പരസ്യമായ പ്രതിഷേധം ഒഴിവാക്കണമെന്നാണ് ബെഫിയുടെ നിലപാട്. വായ്പ അനുവദിച്ചതിലല്ല, അതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതിലാണ് പ്രതിഷേധം പ്രകടിപ്പിച്ചതെന്നു സംഘടന വ്യക്തമാക്കുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+