follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

സ്​ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംസ്​ഥാനത്ത്​ വർധിക്കുന്നതായി ​ക്രൈം റെക്കോർഡ്​ ബ്യൂറോ ;തിരുവനന്തപുരം മുന്നില്‍

ന്യൂസ് ബ്യൂറോ കോഴിക്കോട് » Posted : 18/06/2017

കോഴിക്കോട്​ : സ്​ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംസ്​ഥാനത്ത്​ വർധിക്കുന്നതായി ​ക്രൈം റെക്കോർഡ്​ ബ്യൂറോയുടെ പുതിയ കണക്കുകൾ. മുൻവർഷങ്ങളേക്കാൾ കൂടുതൽ കേസുകളാണ്​ കഴിഞ്ഞവർഷം റിപ്പോർട്ട്​ ചെയ്​തത്​​. സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട്​ വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവർഷം 14, 061ഉം കുട്ടികൾക്കെതിരായ പീഡനങ്ങളിൽ 2899 ഉം​ കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​.



ഇതിനുതൊട്ടു മുമ്പത്തെ വർഷങ്ങളിൽ യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിൽപ്പെട്ടവ. കഴിഞ്ഞവർഷം 1644 ബലാത്സംഗകേസുകളും 4035 പീഡനക്കേസുകളും റിപ്പോർട്ട്​ ചെയ്​തപ്പോൾ തൊട്ടുമുമ്പത്തെ വർഷമിത്​ 1263ഉം 3991ഉം ആയിരുന്നു.

സ്​ത്രീധന കൊലപാതകം കഴിഞ്ഞവർഷം വൻതോതിലാണ്​ വർധിച്ചത്​. 2015ൽ ഏഴ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിടത്ത്​ 2016ൽ 24 കേസുകളാണ്​ രജിസ്​റ്റർ​ ചെയ്​തത്​. ഭർത്താവിൽനിന്നുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലാണ്​ നേരിയ കുറവുള്ളത്​. തട്ടിക്കൊണ്ടുപോകൽ കേസുകൾ 177ൽ നിന്ന്​ 157 ആയും ഭർത്താവിൽ നിന്നുള്ള അതിക്രമ കേസുകൾ 3664 ൽ നിന്ന്​ 3454 ആയുമാണ്​ കുറഞ്ഞത്​.

ജില്ലകളിൽ തിരുവനന്തപുരത്താണ്​ സ്​ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട്​ കൂടുതൽ കേസുകൾ -1644. എറണാകുളം -419, കോഴിക്കോട്​ -1323 എന്നിവയാണ്​ തൊട്ടുപിന്നിലുള്ളവ. ഏറ്റവും കുറവ്​ കേസുകൾ രജിസ്​റ്റർ ചെയ്​തത്​ വയനാട്ടിലാണ്​ -431. കഴിഞ്ഞവർഷം 62 കുട്ടികൾ​ സംസ്​ഥാനത്ത്​ കൊല്ലപ്പെട്ടതായും ക്രൈം റെക്കോർഡ്​ ബ്യൂറോയുടെ കണക്കുകൾ വ്യക്​തമാക്കുന്നു. കൂടുതൽ ആളുകൾ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്​ കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+