follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

മോദിയുടെ മെട്രോ യാത്രയില്‍ കുമ്മനം ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് രമേശ് ചെന്നിത്തല ;എന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല ;കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ച് വിവാദത്തിനോ വഴക്കിനോ ഞാന്‍ ഇല്ല

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 18/06/2017

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. യുഡിഎഫിന്റെ ഭരണകാലത്ത്, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മെട്രോയുടെ 90 ശതമാനം പണിയും പൂര്‍ത്തിയായത്. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫിന് നിരവധി പ്രതിഷേധങ്ങളുണ്ട്. എന്നാല്‍, കേരളത്തിന്റെ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ച് വിവാദത്തിനോ വഴക്കിനോ ഇല്ലെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.



ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡോ. ഇ. ശ്രീധരന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. നാവികസേനാ വിമാനത്താവളത്തില്‍ മുന്നണിയിലെ മറ്റു നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ കുമ്മനം അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനില്‍ നടന്ന നാട മുറിക്കല്‍ ചടങ്ങിലും മെട്രോ യാത്രയിലും അദ്ദേഹം സംബന്ധിച്ചു. ഈ നടപടിയാണ് വിവാദമായത്.

സമൂഹമാധ്യമങ്ങളിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും കുമ്മനത്തിന്റെ യാത്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു ലഭിച്ച പട്ടികയനുസരിച്ചാണു കുമ്മനത്തെ വാഹന വ്യൂഹത്തിലും മെട്രോ യാത്രയിലും ഉള്‍പ്പെടുത്തിയതെന്നു സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ക്ഷണം ലഭിച്ചിട്ടാണ് പോയതെന്നാണ് കുമ്മനത്തിന്റെ പ്രതികരണം.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+