follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

പ്രധാനമന്ത്രിയുടെ ഓഫീസ് കുമ്മനം രാജശേഖരനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് "എംഎൽഎ" എന്ന പരിഗണനയില്‍ ?

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 18/06/2017

കൊച്ചി∙ പ്രധാനമന്ത്രിയ്ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തത് വിവാദമായതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് കുമ്മനം രാജശേഖരനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത് "എംഎൽഎ" എന്ന പരിഗണനയിലെന്ന വിവരങ്ങള്‍ പുറത്ത് .

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റില്‍ പി എം ഓഫീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരനെ ഉൾപ്പെടുത്തിയിരുന്നത് "എംഎൽഎ" എന്ന പരിഗണനയിലായിരുന്നു .

കുമ്മനം രാജശേഖരന്‍ എംഎൽഎ എന്നു വിശേഷിപ്പിച്ചാണു പ്രധാനമന്ത്രിയുടെ ഓഫിസ് പട്ടിക കൈമാറിയതത്രെ . പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി ഒപ്പുവച്ച് ചീഫ് സെക്രട്ടറിക്കു കൈമാറിയ പട്ടികയിലാണു കുമ്മനത്തെ എംഎൽഎ ആയി വിശേഷിപ്പിച്ചിരുന്നത് . എറണാകുളം സെന്റ് തെരേസാസ് കോളജിലാണു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്ര ചെയ്തതു ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതുകൊണ്ടാണ് യാത്രയിൽ പങ്കെടുത്തതെന്ന് കുമ്മനം മറുപടി നല്‍കിയിരുന്നു .

പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉൾപ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാമെന്നും കുമ്മനം പറഞ്ഞിരുന്നു .





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+