follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

മെട്രോ : ആദ്യ ദിവസം 62,320 യാത്രക്കാര്‍. 20. 42 ലക്ഷം കളക്ഷന്‍ ! ഫൈന്‍ അടച്ചു കിട്ടിയത് വേറെ ?

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/06/2017

കൊച്ചി∙ കേരളം കാത്തിരുന്ന സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായപ്പോള്‍ ജനം അത് നെഞ്ചേറ്റിയതായാണ് ആദ്യ ദിവസത്തെ കളക്ഷന്‍ സൂചിപ്പിക്കുന്നത്. ആദ്യദിവസത്തെ ടിക്കറ്റ് വിൽപനയിൽ നിന്നുളള വരുമാനം മാത്രം 20. 42 ലക്ഷം ( 20,42,740 ) രൂപയാണത്രെ.

തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. രാത്രി വൈകിയുള്ള ടിക്കറ്റ് വില്‍പ്പന കൂടി പരിഗണിക്കുമ്പോള്‍ ഇത് വീണ്ടും വര്‍ധിക്കും. പുളിഞ്ചോട്, അമ്പാട്ടുകാവ് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിൽ കെഎംആർഎൽ കൊച്ചി വൺ കാർഡ് വിൽപന ആരംഭിച്ചു.



നാളെ മുതല്‍ ഒരാഴ്ച വരെയെങ്കിലും ടിക്കറ്റ് വില്‍പ്പന കൂടുകയല്ലാതെ കുറയാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍ . ആദ്യ ദിവസങ്ങളില്‍ മെട്രോ യാത്രയുടെ പുത്തന്‍ അനുഭവം കണ്ടറിയാന്‍ യാത്ര ചെയ്യുന്നവരാണ് അധികവും എന്നാണ് കണക്കാക്കുന്നത് .

അതായത് യഥാര്‍ത്ഥ യാത്രക്കാര്‍ കുറവായിരിക്കും. പല സ്റ്റേഷനുകളിലും അനുഭവപെട്ട വര്‍ധിച്ച തിരക്കുകാരണം യഥാര്‍ത്ഥ യാത്രക്കാര്‍ പലരും മെട്രോയില്‍ കയറാന്‍ തയ്യാറാകാതിരിക്കുകയോ വന്നിട്ട് മടങ്ങി പോകുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ യഥാര്‍ത്ഥ യാത്രക്കാരുമായി മെട്രോ യാത്ര തുടങ്ങുമ്പോള്‍ ജനം അത് സ്വീകരിക്കും എന്നു തന്നെയാണ് കണക്കുകൂട്ടല്‍ .

അതേസമയം, വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മെട്രോ തുറന്നപ്പോൾ പലർക്കും ഇതെങ്ങനെയെന്ന സംശയം ബാക്കിയായിരുന്നു . ടിക്കറ്റെടുത്ത് 19 മിനിറ്റിനകം ട്രെയിനില്‍ കയറാതെ സ്റ്റേഷനില്‍ നിന്ന് തിരിഞ്ഞു കളിച്ച പലര്‍ക്കും മടങ്ങിവന്നപ്പോള്‍ ഫൈന്‍ അടയ്ക്കേണ്ട ഗതികേട് ഉള്ള കാര്യം അറിയില്ലായിരുന്നു .

ഒരു ടിക്കറ്റെടുത്ത് യാത്ര ചെയ്ത ശേഷം പുറത്തിറങ്ങാതെ വീണ്ടും അടുത്ത ടിക്കറ്റെടുത്ത് മെട്രോ ആസ്വദിക്കാന്‍ വീണ്ടും യാത്ര ചെയ്തവര്‍ക്കും പണി കിട്ടിയിരുന്നു . അവര്‍ക്കും ഫൈന്‍ കിട്ടും. അതിനാല്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നും ഒട്ടും കുറയാത്ത ഒരു സംഖ്യ ഫൈന്‍ ഇനത്തിലും മെട്രോ പ്രതീക്ഷിക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയിലും ഇന്ത്യന്‍ റെയില്‍വേയിലും സഞ്ചരിക്കുന്ന സമയത്ത് ചെയ്ത് കൂട്ടുന്ന കാര്യങ്ങളുടെ ഓര്‍മ്മ വച്ച് മെട്രോയില്‍ കയറിയാല്‍ ഒന്നല്ല , പല വിധത്തിലുള്ള ഫൈന്‍ പോക്കറ്റ് കാലിയാക്കും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+