follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി ;അമ്മയെ കാത്ത് നിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഒരു സ്‌പെഷ്യല്‍ അതിഥി , വന്നത് ദിലീപിനെ കാണാനല്ല..!

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 12/08/2017

ആലുവ: ദിലീപിന്റെ അമ്മയെ കാത്ത് ആലുവ സബ് ജയിലിനു മുന്നില്‍ നിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഒരു സ്പെഷ്യല്‍ അതിഥി .നടിയെ ആക്രമിച്ച കേസില്‍ കുടുങ്ങിയ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ കേസുമായും ദിലീപുമായും ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം മാധ്യമങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ദിലീപിനെ കാണാന്‍ ജയിലില്‍ അമ്മ വരുന്ന വാര്‍ത്ത ചിത്രീകരിക്കാനും കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെല്ലാം കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിന് മുന്നിലെത്തിയിരുന്നു.



ദിലീപിന്റെ അമ്മ സരോജം എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി മറ്റൊരു അതിഥി ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ പെട്ടു. ഒറ്റ നോട്ടത്തില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം ആണെന്ന് ആരും തെറ്റിദ്ധരിച്ച് പോകും ഇദ്ദേഹത്തെ കണ്ടാല്‍.

തമിഴ്‌നാട് ഉദുമല്‍പേട്ട് സ്വദേശി ഷെയ്ക് മൊയ്തീനാണ് ആലുവ സബ് ജയിലിന് മുന്നിലെ മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചത്. അബ്ദുള്‍ കലാമിന്റെ അപരന്‍ എന്ന നിലയ്ക്ക് പ്രശസ്തനാണ് ഷെയ്ക് മൊയ്തീന്‍.ഷെയ്ക് മൊയ്തീന്‍ എത്തിയത് പക്ഷേ ജയിലില്‍ കിടക്കുന്ന വിഐപിയെ കാണാനല്ല. മെട്രോ റെയില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ വാഹനാപകട കേസില്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഡിണ്ടിഗല്‍ സ്വദേശിയെ കാണാണ് അപരന്‍ കലാം എത്തിയത്.

എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതി ആയപ്പോള്‍ മുതല്‍ ഷെയ്ക് മൊയ്തീന്‍ ഉദുമല്‍പേട്ട്കാരുടെ ഹീറോ ആണ്. പോകുന്നിടത്തെല്ലാം ആളുകള്‍ തിരിച്ചറിയുകയും കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്യും. കലാമിനെ രാജ്യം എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് തനിക്ക് കിട്ടുന്ന പരിഗണനയെന്ന് പറയും ഈ അപരന്‍





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+