Advertisment

നടി ഭാവനയും നിര്‍മ്മാതാവ് നവീനും വിവാഹിതരായി. ഗുരുവായൂരിന് പകരം ചടങ്ങുകള്‍ നടന്നത് തിരുവമ്പാടി ക്ഷേത്രത്തില്‍. ചടങ്ങില്‍ പങ്കെടുത്തത് മഞ്ജുവാര്യര്‍ ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം. സല്‍ക്കാരം വൈകുന്നേരം ലുലുവില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. അല്‍പ്പം മുമ്പ് ഇരുവരുടെയും ബന്ധുക്കളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. വൈകുന്നേരമാണ് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സല്‍ക്കാരം നടക്കുക.

ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ചടങ്ങുകളില്‍ സംബന്ധിക്കും.

publive-image

ഭാവനയും നവീനും തമ്മിലുള്ള അടുപ്പം വിവാഹത്തിലേക്ക് എത്തിയ സമയത്തായിരുന്നു നടിയുടെ ജീവിതത്തില്‍ കഴിഞ്ഞ വര്‍ഷം ചില അസാധാരണ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. നടിയുടെ വിവാഹം മുടക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തിന് ആഴ്ചകള്‍ക്കുള്ളില്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം തൃശൂരില്‍ നടിയുടെ വസതിയില്‍ വച്ച് നടന്നു.

publive-image

പുതുവര്‍ഷത്തില്‍ വിവാഹമുണ്ടാകുമെന്ന് അന്നുതന്നെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. റെമോ എന്ന ഇ സി ശേഖര്‍ സംവിധാനം ചെയ്ത് നവീന്‍ നിര്‍മ്മിച്ച സിനിമയില്‍ ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് തുടങ്ങിയ അടുപ്പമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചത്. കനത്ത സുരക്ഷയിലായിരുന്നു വിവാഹം. വിവാഹ ശേഷം നവദമ്പതികള്‍ ബന്ധുക്കള്‍ക്കും ചടങ്ങില്‍ പങ്കെടുത്ത അടുത്ത സുഹൃത്തുക്കള്‍ക്കുമായി ജവഹര്‍ ഓഡിറ്റോറിയത്തില്‍ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 4 നാണ് ലുലുവില്‍ സല്‍ക്കാര ചടങ്ങുകള്‍ ആരംഭിക്കുക.

 

Advertisment