Advertisment

ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു - ടോവിനോ

author-image
ഫിലിം ഡസ്ക്
New Update

ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. ഇന്നലെ കൊല്ലപ്പെട്ട എ ബി വിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദ് ടോവിനോയുടെ കൂടെ നിന്ന് എടുത്തിരുന്ന ഒരു സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ടോവിനോ ഇത് പറയുന്നത്.

Advertisment

ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച്‌ ഒരു ബന്ധവും ഇല്ലാത്ത ,ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നത് - ടോവിനോ പറയുന്നു.

publive-image

ടോവിനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

"I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.

ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,

ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു .

ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?

മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .

ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .

തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !

Advertisment