Advertisment

പുതുവര്‍ഷം ആഘോഷിക്കാന്‍ മണാലിയിലേക്ക് വിനോദയാത്ര പോയ ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ അനൂപ്‌ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

New Update

ഡല്‍ഹി:  ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനൂപ്‌ കുമാര്‍ അന്തരിച്ചു.  പുതുവര്‍ഷം ആഘോഷിക്കാന്‍ മണാലിയിലേക്ക് വിനോദയാത്ര പോയ അനൂപ്‌ മണാലിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്തരിച്ചത്.

Advertisment

publive-image

എറണാകുളം സ്വദേശിയാണ്. ഡല്‍ഹിയിലെ ബഹ്‌റൈന്‍ എംബസി ജീവനക്കാരിയായ ദീപയാണ് ഭാര്യ. ഒരു മകനുണ്ട്.  മൃതദേഹം ചണ്ഡിഗഡ് വഴി മൈസൂരില്‍ എത്തിക്കും. സംസ്കാരം  മൈസൂരില്‍ നടക്കും.

ഇ ടിവിയിലൂടെയായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തക രംഗത്ത് സജീവമായത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്ന അനൂപ്‌ ടൈംസ് നൌവിലും പിന്നീട് ഇന്ത്യാ ടുഡേയിലുമായി ദേശീയ തലത്തില്‍ ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായി.

 

Advertisment