Advertisment

ഭര്‍ത്താവിനെയും സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 22 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

New Update

ഗുരുഗ്രാം:  ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 22 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ നാല് പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

Advertisment

publive-image

ഗുരുഗ്രാം സെക്ടര്‍ -56ല്‍ കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭര്‍ത്താവിനും ഭര്‍തൃസഹോദരുമൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങൂകയായിരുന്ന 22 കാരിയെയാണ് പീഡിപ്പിച്ചത്. ബിസിനസ് പാര്‍ട്ട് ടവറിനു സമീപം കാര്‍ നിര്‍ത്തി ഭര്‍ത്താവ് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയിരുന്നു. ഈ സമയം രണ്ടു കാറുകളിലായി എത്തിയ നാലു പേര്‍ ഇവരുടെ സമീപത്തുവന്നു.

എന്തിനാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ആരാഞ്ഞു. ഈ സമയം കാറിനുള്ളിലിരിക്കുകയായിരുന്ന യുവതിയെ സംഘം പുറത്തേക്ക് വലിച്ചിറിക്കി. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടിഭീഷണിപ്പെടുത്തി. മൂന്നു പേര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും നാലാമന്‍ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

ഇക്കാര്യം പോലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അക്രമി സംഘത്തിലെ ഒരു കാറിന്റെ നമ്പര്‍ യുവതിയുടെ ഭര്‍ത്താവ് ശ്രദ്ധിച്ചിരുന്നു. ഇതുവച്ച് നല്‍കിയ പരാതിയാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ പോലീസിനെ സഹായിച്ചതെന്ന് എ.സി.പി മനീഷ് സെഗാള്‍ പറഞ്ഞു. ഗുരുഗ്രാമിലെ സോന ജോഹല്‍ക സ്വദേശികളാണ് പ്രതികള്‍.

Advertisment