Advertisment

യുഡിഎഫ് വിട്ടാല്‍ ഒപ്പമുണ്ടാകില്ലെന്ന് കെ പി മോഹനന്‍ പക്ഷം വീരേന്ദ്രകുമാറിനെ അറിയിച്ചു. നെടുകെ പിളര്‍ന്ന് അപ്പനും മകനുമായി എത്തിയാല്‍ ഘടകകക്ഷിയാക്കാനില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സിപിഎമ്മും. രാജ്യസഭാംഗത്വം ഒഴിഞ്ഞ വീരന്‍ ഇനി ലയിക്കാന്‍ മാത്യു ടി തോമസിന്‍റെ ദാക്ഷിണ്യത്തിനായി കാത്തിരിക്കുന്നു 

New Update

കോഴിക്കോട്:  എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ (യു) വില്‍ പിളര്‍പ്പ് ഉറപ്പായി. ഇടത് മുന്നണിയിലേക്ക് ചുവടുമാറ്റാനാണ് ഉദ്ദേശ്യമെങ്കില്‍ ഒപ്പമുണ്ടാകില്ലെന്ന് കെ പി മോഹനന്‍ നേതൃത്വം നല്‍കുന്ന വിഭാഗം വീരേന്ദ്രകുമാറിനെ അറിയിച്ചു.

Advertisment

8 ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയും കെ പി മോഹനന്‍ പക്ഷം അവകാശപ്പെടുന്നു. സംസ്ഥാന സെക്രട്ടറിമാരായ വര്‍ഗീസ്‌ ജോര്‍ജ്ജ്, ഫെയ്ഖ് പി ഹാരിസ് എന്നിവരാണ് മോഹനനൊപ്പമുള്ള മുതിര്‍ന്ന നേതാക്കള്‍.

publive-image

ഒരുകാരണവശാലും യു ഡി എഫ് വിടാനുള്ള നീക്കത്തെ അനുകൂലിക്കില്ലെന്നാണ് കെ പി മോഹനന്‍ ഇന്ന് വീരേന്ദ്രകുമാറിനെ അറിയിച്ചത്. യു ഡി എഫ് വിടാനുള്ള സാഹചര്യം നിലവിലില്ല. ഇടത് മുന്നണി വിട്ടുവന്ന സാഹചര്യത്തിനും മാറ്റമില്ലെന്ന് മോഹനന്‍ പറഞ്ഞു.

അതേസമയം, വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ച ശേഷവും ഇടത് മുന്നണിയുമായി മുന്നണി മാറ്റം സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളിലും ധാരണ ആയിട്ടില്ല. മാത്യു ടി തോമസിന്റെ പാര്‍ട്ടിയില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി ഇടത് മുന്നണിയിലേക്ക് വരാനാണ് വീരന് സി പി എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ ഇതിനോട് വീരനും മന്ത്രി മാത്യു ടി തോമസിനും യോജിപ്പില്ല. ലയനത്തിന് ഒരുക്കമല്ലെന്നാണ് വീരന്റെ ആവശ്യം. അതിനുള്ള ശക്തി വീരന്റെ പാര്‍ട്ടിക്കില്ലെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. മാത്രമല്ല, ഇടത് മുന്നണിയിലേക്ക് മാറാന്‍ വീരന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി രണ്ടായി പിളരുകയും ചെയ്യും.

ഫലത്തില്‍ അപ്പനും മകനും മാത്രമായി ജനതാദള്‍ മാരും. അങ്ങനൊരു പാര്‍ട്ടിയെ ഘടക കക്ഷിയാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സി പി എം നിലപാട്. പകുതിപ്പേര്‍ വിട്ടുപോയി എല്ലും തോലുമായി മാത്യു ടി തോമസിന്റെ മുമ്പില്‍ ലയനത്തിനായി കാലുപിടിക്കേണ്ട ഗതികേടിലാണ് വീരേന്ദ്രകുമാറിന്റെ സ്ഥിതി.

veerendrakumar kp mohanan
Advertisment