Advertisment

മുന്നണിവിട്ട വീരന്‍റെ കൂടാരത്തില്‍ നിന്നും കെ പി മോഹനനെ അടര്‍ത്തി മാറ്റാന്‍ യുഡിഎഫ് നീക്കം വീണ്ടും തകൃതി. ഒന്നിച്ചെത്തിയില്ലെങ്കില്‍ ഇടത് മുന്നണി വീരനെ തള്ളും ! ജനതാദള്‍ പ്രതിസന്ധിയില്‍

New Update

കോഴിക്കോട്:  എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) മുന്നണി വിട്ടതോടെ മുന്‍ മന്ത്രി കെ പി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ യു ഡി എഫ് തീവ്ര ശ്രമത്തില്‍. ഒറ്റക്കെട്ടായി യു ഡി എഫ് വിട്ട് ഇടത് മുന്നണിയിലേക്ക് പോകുന്നു എന്ന വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം പൊളിച്ചടുക്കാനാണ് യു ഡി എഫ് നീക്കം.

Advertisment

ജനതാദള്‍ (യു) മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ ഒരു വിഭാഗം യു ഡി എഫിനൊപ്പം തുടരുമെന്നായിരുന്നു കെ പി സി സി ഹൈക്കമാന്റിന് നല്‍കിയിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നണി വിടുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എ ഐ സി സിയ്ക്ക് അതൃപ്തിയുണ്ട്. ഇവരില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ യു ഡി എഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതില്‍ എ ഐ സി സിയ്ക്ക് അമര്‍ഷമുണ്ട്.

publive-image

ഈ സാഹചര്യത്തിലാണ് കെ പി മോഹനന്‍ പക്ഷവുമായി വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍ക്ക് യു ഡി എഫ് തയാറായിരിക്കുന്നത്. മോഹനന്‍ അനുകൂല മറുപടി നല്‍കിയതായ സൂചനയാണ് ഇന്ന് പ്രചരിക്കുന്നത്. മേനോനോടൊപ്പം സംസ്ഥാന നേതൃനിരയിലെ 2 പ്രധാന നേതാക്കള്‍ കൂടി ഉണ്ടാകും. മോഹനന്‍ പക്ഷത്തെ യു ഡി എഫിന്റെ ഘടകകക്ഷിയായി അംഗീകരിക്കാനാണ് ധാരണ.

വീരേന്ദ്രകുമാറിനൊപ്പം ഇടത് പക്ഷത്തെത്തിയാലും തനിക്ക് സി പി എം നേത്രുത്വത്തില്‍ നിന്ന് കാര്യമായ പരിഗണന ലഭിക്കില്ലെന്ന ചിന്തയാണ് തുടക്കം മുതലേ ഈ നീക്കത്തെ എതിര്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഒന്നിച്ചല്ലാതെ ഇടത് മുന്നണിയിലേക്ക് ചെന്നാല്‍ കാര്യമായ പരിഗണന ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ്‌ ഏത് വിധേനയും മോഹനനെ ഒപ്പം കൂട്ടാന്‍ വീരേന്ദ്രകുമാര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. അതില്‍ മോഹനന്‍ വീഴുകയും ചെയ്തു.

ആ ബലത്തിലാണ് യു ഡി എഫ് വിടുകയാണെന്ന് വീരന്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ യു ഡി എഫില്‍ നിന്നിറങ്ങി ഇടത് മുന്നണിയിലെത്തിയതുമില്ല എന്ന അവസ്ഥയിലാണ് ജനതാദള്‍ (യു). ഈ സാഹചര്യത്തില്‍ കെ പി മോഹനനെ അടര്‍ത്തിമാറ്റി വീരന് പണി കൊടുക്കാനാണ് യു ഡി എഫിന്റെ ആലോചന.

ഒരിടത്തും ഇല്ലാതെ ഇടത് മുന്നണി പ്രവേശനം കാത്ത് കഴിയുന്ന വീരന്റെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ അത് മുന്നണി പ്രവേശന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. അങ്ങനെ വന്നാല്‍ ഘടകകക്ഷിയായി മുന്നനിയിലെത്തുന്നതിന് പകരം മന്ത്രി മാത്യു ടി തോമസിന്റെ ജനതാദള്‍ എസില്‍ ലയിച്ച് മുന്നണിയിലെത്താനാകും സി പി എം പറയുക.

വീരനെ ഒപ്പം കൂട്ടി ഉള്ള സമാധാനം കളയാന്‍ മാത്യു ടി തോമസ്‌ ഒരുക്കമല്ല. അങ്ങനെ വന്നാല്‍ വീരന്‍ വീണ്ടും പ്രതിസന്ധിയിലാകും. യു ഡി എഫ് ലക്‌ഷ്യം വയ്ക്കുന്നതും അതാണ്‌. ജനതാദളില്‍ സി പി എമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഏക നേതാവ് കെ പി മോഹനനാണ്.

മന്ത്രിയായിരിക്കെ സിപിഎം എം എല്‍ എമാരെ ചവിട്ടാന്‍ നിയമസഭയില്‍ ഡയസിന് മുകളില്‍ ചാടിക്കയറിയ മോഹനന്‍ അന്ന് മുതല്‍ സി പി എമ്മിന്റെ കണ്ണിലെ കരടാണ്. വീരനിലൂടെ മോഹനനെ ഇടത് മുന്നണിയിലെത്തിച്ച് ഒന്നുമില്ലാതെ ഒതുക്കാനാണ് സി പി എമ്മിന്റെ നീക്കമെന്ന സംശയം മോഹനനുണ്ട്.

അതുണ്ടാകാതെ സംരക്ഷിച്ചുകൊള്ളാം എന്ന ഉറപ്പാണ് വീരേന്ദ്രകുമാര്‍ മോഹനന് നല്‍കിയിരിക്കുന്നത്. പക്ഷെ അത് സ്വന്തം നിലനില്‍പ്പിനുവേണ്ടി വീരന്‍ നല്‍കിയ ഉറപ്പാണെന്നാണ് മോഹനന്റെ സംശയം. എന്തായാലും വീരനൊപ്പം ഇടത് മുന്നണിയില്‍ ചെന്നുകയറാന്‍ പാര്‍ട്ടി മൊത്തം കൂടെയുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു.

veerendrakumar kp mohanan
Advertisment