Advertisment

ഫുജൈറയിൽ ഒരു വീട്ടിലെ ഏഴ് കുട്ടികൾ വീടിനു തീപിടിച്ചതിനെ തുടര്‍ന്ന്‍ പുക ശ്വസിച്ച് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: ഫുജൈറയിൽ ഒരു വീട്ടിലെ ഏഴ് കുട്ടികൾ വീടിന്​ തീപിടിച്ച്​ പുക ശ്വസിച്ച് മരിച്ചു. 5നും 15നും ഇടയിലുള്ള 4 ആൺകുട്ടികളും 3 പെൺകുട്ടികളും ആണ് മരണപ്പെട്ടത്.

Advertisment

publive-image

പുലർച്ചെ തീപിടിത്തം കണ്ട്​ മാതാവ്​ പോലീസ്​ കൺ​ട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഫുജൈറ ദിബ്ബയിൽനിന്നുള്ള രക്ഷാദൗത്യസംഘം സംഭവസ്​ഥലത്തേക്ക്​​ എത്തിയെങ്കിലും ​വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചിരുന്നു​.

വീടിന്‍റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്​. അൽ സുറൈദി കുടുംബത്തിലാണ്​ ദുരന്തം. നാല്​ പെൺകുട്ടികളും മൂന്ന്​ ആൺകുട്ടികളുമാണ്​ മരിച്ചത്​. കുട്ടികളുടെ മൃതദേഹം ദിബ്ബ ആശുപത്രിയിലേക്ക്​ മാറ്റി.

Advertisment