Advertisment

ആൻറിയ പുതുവൽസര ആഘോഷം 'ഗ്‌ളിറ്റ്‌സ് 2018' അബുദാബിയിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  പ്രമുഖ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസ്സിയേഷൻ (ആൻറിയ) അബു ദാബി ചാപ്റ്റർ 'ഗ്‌ളിറ്റ്‌സ് 2018' എന്ന പേരിൽ ഒരുക്കുന്ന ക്രിസ്മസ്- പുതുവൽസര ആ ഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ജനുവരി 26 ന് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ചു നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

ചടങ്ങില്‍ പ്രമുഖ വാഗ്‌മി അബ്ദുൽ സമദ് സമദാനി, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി, അങ്കമാലി എം. എൽ. എ. റോജി എം. ജോൺ തുടങ്ങിയവർ മുഖ്യ അതിഥികളായി സംബന്ധിക്കും.

publive-image

ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9 മുതൽ ക്രിസ്മസ് കാരൾ മൽസരവും സിനി മാറ്റിക് ഡാൻസ് മൽസരവും ഒരുക്കിയിട്ടുണ്ട്. തുടർന്ന് നാടൻ പാട്ടുകളുടെ ആവിഷ്‌കാരവും നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരവുമായി ചൊല്ലിയാട്ടവും പത്തു മിനിറ്റിനകം 101 കലാകാരന്മാരെ അനുകരിക്കുന്ന കലാഭവൻ സതീഷിന്റെ അനുകരണ വിസ്മയം പരിപാടിയും ആർ. ജെ. മാത്തുക്കുട്ടിയുടെ സംവാദ പരിപാടിയും 'സൂര്യൻ 'എന്ന നാടകവും വിവിധ കലാപരിപാടികളും അവതരിപ്പിക്കും.

ഉച്ചക്ക് ശേഷം ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ അബ്ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. സുരേഷ് ഗോപി, റോജി എം. ജോൺ എം. എൽ. എ, തിയോഫില ലോജിസ്റ്റിക്‌സ് എം. ഡി. ഔസേപ്പച്ചൻ തെക്കേടത്ത്, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ, എൻ. ടി. വി. ചെയർമാൻ മാത്തുക്കുട്ടി കടോൺ, അങ്കമാലി ഫിസാറ്റ് എൻജി നീയ റിംഗ് കോളജ് ചെയർമാൻ പോൾ മുണ്ടാടൻ, മൂലൻസ് ബിസിനസ് ഗ്രൂപ്പ് എം. ഡി. ജോസ് മൂലൻ തുടങ്ങിയവർ സംബന്ധിക്കും. മേജർ ടോം ലൂയിസിനെ ആദരിക്കും. ആൻറിയ അംഗ ങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മികവ് പുലർത്തുന്നവർക്ക് അക്കാദമിക് എക്‌സലൻസ് അവാർഡ് സമ്മാനിക്കും.

ആൻറിയ ഗ്‌ളിറ്റ്‌സ് 2018 നോടനുബന്ധിച്ച് ഒരു ആൻറിയ അംഗത്തിനു സൗജന്യമായൊരു ഗ്‌ളിറ്റ്‌സ് ഹോം നിർമിച്ചു നൽകും. ഈ പദ്ധതിയുടെ ഫണ്ട് കൈമാറ്റം ചടങ്ങിൽ റോജി ജോൺ എം . എൽ. എ. നിർവ്വഹിക്കും. ആൻറിയ 'ഗ്‌ളിറ്റ്‌സ് 2018' ബിസിനസ്സ് എക്‌സലൻസ് അവാർഡ് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർമാൻ പോൾ മുണ്ടാടനും ബിസിനസ്സ് എൻ. ആർ. ഐ. പുരസ്‌കാരം മൂലൻസ് ബിസിനസ് ഗ്രൂപ്പ് എം. ഡി. ജോസ് മൂലനും സമ്മാനിക്കും.

ആൻറിയ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് ആന്റണി ഐക്കനാടൻ, ഗ്‌ളിറ്റ്‌സ് 2018 ജനറൽ കൺവീനർമാരായ മാർട്ടിൻ ജോസഫ് മൂഞ്ഞേലി, ജോയ് ജോസഫ്, ഔസേപ്പച്ചൻ തെക്കേടത്ത്, അജി പത്ഭനാഭൻ, കെ. ജെ. സ്വരാജ്, ജസ്റ്റിൻ പോൾ, വിദ്യാ സിൽസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment