Advertisment

ആവേശത്തിരയിയിളക്കി ഫുജൈറയിൽ ഉമ്മൻചാണ്ടിയുടെ ആദ്യ സന്ദർശനം

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതിക്കും മാറ്റങ്ങൾക്കും പ്രവാസി മലയാളികകൾക്കുള്ള വലിയ പങ്കുള്ളതായും രാജ്യം അവരോടു ഏറെ കടപ്പെട്ടിരിക്കുന്നു വെന്നും ലോകത്തു തന്നേ ശ്രദ്ധേയമായ സാന്നിധ്യമറിയിക്കാൻ മലകയാളികക്കായിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ‌ചാണ്ടി.

Advertisment

വിദ്യാഭ്യാസരംഗത്തു മിടുക്കനായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും മറ്റു മേഖലയിലും ഇൻകാസ് ഫുജൈറ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നും അവരുടെ പ്രവർത്തനങ്ങൾ പ്രവാസി ഹൃദങ്ങളിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത്തിന്റെ തെളിവാണ് ഇവിടെ എത്തിച്ചേർന്ന ജനക്കൂട്ടവും അവരുടെ ആവേശവുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ആറാമത് ഇൻകാസ് ഫുജൈറ അക്കാദമിൿ അവാർഡുകൾ വിതരണം സാഹിത് കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. യു എ ഇ യുടെ വടക്കു കിഴക്കൻ മേഖലയിലുള്ള അഞ്ചു സ്കൂളുകളിൽ നിന്നായി 61 വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച 13 വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

ഷെയ്ഖ് ഹമദ് അബ്ദുള്ള ഹമദ് അൽ ശർഖി , മുൻ യു എ ഇ മന്ത്രി ഡോക്ടർ മുഹമ്മദ് സയീദ് അൽ കിന്ദി തുടങ്ങിയവർ വിശിഷ്ട്ടാതിഥി കളായി പങ്കെടുത്തു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുത്ത മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡുകൾ വിതരണം ചെയ്തു.

ഇടവാ സൈഫ് , ടി എ രവീന്ദ്രൻ, ഡോക്ടർ കെ സി ചെറിയാൻ, രവിശങ്കർ, അഡ്വക്കേറ്റ് ഹാഷിക്, പുന്നക്കൻ മുഹമ്മദാലി, ടി ആർ സതീഷ്‌കുമാർ,ഷാജി പെരുമ്പിലാവ്, പി സി ഹംസ, എൻ ആർ മായിൻ ,സാമുവൽ വർഗീസ്, നാസർ പറമ്പിൽ, നാസർ പാണ്ടിക്കാട്, സവാദ് യൂസുഫ്, മനാഫ്, സന്തോഷ് കെ മത്തായി, വത്സൻ, അഡ്വക്കേറ്റ് നസ്രുദീൻ, കെ എം സിസി പ്രസിഡന്റ് യൂസുഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് കലാവിഭാഗം അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.

മണിക്കൂറുകൾ നീണ്ട പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഉമ്മൻചാണ്ടിയെ ഒന്ന് കാണാനും സെൽഫി എടുക്കാനും തിക്കും തിരക്കും നിയന്ത്രിക്കാൻ സംഘാടകർ നന്നേ പാടുപെവേണ്ടി വന്നു. ഇരിപ്പിടങ്ങൾ ലഭിക്കാതെയും ഹാളിൽ കടക്കാൻ കഴിയാതെയും നിരവധി ആളുകൾ പുറത്തുംതടിച്ചു കൂടിയിരുന്നു.

ഫുജൈറയിൽ ചരിത്രം സൃഷ്ട്ടിച്ചു കൊണ്ടാണ് ഉമ്മൻചാണ്ടിയുടെ സന്ദർശനവും അവാർഡ് ദാന പരിപാടിയും കടന്നു പോയത്. അധികാരത്തിൽ നിന്നും മാറി നിൽക്കുമ്പോഴും ഉമ്മൻ‌ചാണ്ടി ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവാണ് എന്ന് ഒന്നു കൂടി തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫുജൈറ സന്ദർശനം.

Advertisment