Advertisment

റിപ്പബ്ലിക് ഡെ ഓഫറായി 49 രൂപയുടെ ഏറ്റവും കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച്‌ ജിയോ

author-image
ടെക് ഡസ്ക്
New Update

മുംബൈ: റിപ്പബ്ലിക് ഡെ ഓഫറായി ഏറ്റവും കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച്‌ ജിയോ. 49 രൂപയ്ക്ക് 28 ദിവസ കാലാവധിയില്‍ ഒരു ജി.ബി ഡാറ്റ ഉപയോഗമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ജിയോ നല്‍കുന്നത്.

Advertisment

publive-image

ഇതോടൊപ്പംതന്നെ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെ വിലവരുന്ന ആഡ് ഓണ്‍ ഡാറ്റടോപ്പ് അപ്പ് പായ്ക്കുകളും പുറത്തിറക്കിയിട്ടുണ്ട്.

153 രൂപയായിരുന്നു ഇതുവരെ ജിയോ ഫോണിന്റെ ഏറ്റവും കുറഞ്ഞനിരക്ക്. 28 ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോളും 500എംബി ഡാറ്റയുമാണ് ഈ പ്ലാന്‍ പ്രകാരം നല്‍കിയിരുന്നത്.

ഉയര്‍ന്ന നിരക്കും കുറഞ്ഞ ഡാറ്റയുംമൂലം ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കോളും ആപ്പ് ഉപയോഗവും അന്യമാക്കിയതിനാലാണ് നിരക്ക് കുറച്ചും കൂടുതല്‍ ഡാറ്റ നല്‍കിയുമുള്ള പുതുക്കിയ പ്ലാന്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

Advertisment