Advertisment

വോഡഫോണ്‍ പഗ്‌ കൂടുതല്‍ കരുത്തോടെ തിരിച്ചു വരുന്നു

New Update

കൊച്ചി:  പ്രമുഖ ടെലികമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണിന്റെ ഐതിഹാസിക ഭാഗ്യചിഹ്നമായ ഇന്ത്യയുടെ പ്രിയപ്പെട്ട പഗ്‌ 'ചീക്ക' കൂടുതല്‍ കരുത്തോടെ തിരിച്ചു വരുന്നു. പുതിയ പ്രചാരണത്തില്‍ ഉപഭോക്താക്കളുടെ മനം കവരാന്‍ പഗിന്റെ മുഴുവന്‍ സൈന്യം തന്നെ രംഗത്തു വരുന്നുണ്ട്‌.

Advertisment

ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍നെറ്റ്‌ 4ജിയുടെ വൈദഗ്‌ധ്യത്തിന്റെ പിന്തുണയോടെ വോഡഫോണ്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക്‌ തടസമില്ലാത്ത നെറ്റ്‌വര്‍ക്ക്‌ അനുഭവത്തിലൂടെ ശക്തമായ ഡാറ്റ നല്‍കി വരുന്നു.

publive-image

രാജ്യത്തുടനീളം നെറ്റ്‌വര്‍ക്ക്‌ ആധുനികവല്‍ക്കരണത്തിനും അപ്‌ഗ്രേഡ്‌ ചെയ്യാനും ശക്തമാക്കാനുമായി വോഡഫോണ്‍ നിര്‍ണായകമായ നിക്ഷേപമാണ്‌ നടത്തിയിട്ടുള്ളത്‌. ഉപഭോക്താക്കള്‍ക്ക്‌ മികച്ച നെറ്റ്‌വര്‍ക്ക്‌ അനുഭവം പകര്‍ന്ന്‌ എന്നും ആത്മവിശ്വാസത്തോടെ നിലനില്‍ക്കുന്നു. പുതിയ പ്രചാരണം ഈ ഉത്തരവാദിത്തം ഒന്നു കൂടി ഉറപ്പിക്കുകയാണ്‌.

ഓരോ മണിക്കൂറിലും ഒരു ടവര്‍ വീതം കൂട്ടിചേര്‍ത്തുകൊണ്ട്‌ 21.10 കോടി വോഡഫോണ്‍ ഉപഭോക്താക്കളുടെ കണക്‌റ്റിവിറ്റി മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നു. 2000ത്തിന്റെ തുടക്കത്തില്‍ പഗിന്‌ ഹച്ചുമായിട്ടായിരുന്നു ബന്ധം പിന്നീട്‌ വോഡഫോണിന്റെ വിശ്വസനീയമായ നെറ്റ്‌വര്‍ക്കായി.

പുതിയ പ്രചാരണം കരുത്തും ഐക്യവും ഹൈലൈറ്റ്‌ ചെയ്യുന്നുവെന്നും ലോകോത്തര നെറ്റ്‌വര്‍ക്ക്‌ അനുഭവം പകരുന്നതിലുള്ള ഉത്തരവാദിത്തം തുടരുകയാണെന്നും ചീക്കയെയും കൂട്ടുകാരെയും അവതരിപ്പിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും 'പിന്തുടരുന്ന നെറ്റ്‌വര്‍ക്ക്‌' എന്നത്‌ 'കൂടുതല്‍ ശക്തമായ നെറ്റ്‌വര്‍ക്ക്‌ നിങ്ങളെ പിന്തുടരുന്നു' എന്ന തലത്തിലേക്കുള്ള മാറ്റം ആളുകള്‍ക്ക്‌ ഇഷ്‌ടപെടുമെന്നും വോഡഫോണ്‍ ഇന്ത്യ മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സിദ്ധാര്‍ഥ്‌ ബാനര്‍ജി പുതിയ പ്രചാരണത്തെ കുറിച്ച്‌ പറഞ്ഞു.

പ്രതീകങ്ങള്‍ പുതുക്കുകയെന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌. ആദ്യത്തെ കുട്ടിയെയും പട്ടിയെയും എവിടെയായിരുന്നാലും ഞങ്ങളുടെ നെറ്റ്‌വര്‍ക്ക്‌ കൂടെയുണ്ട്‌ എന്ന വാക്യവും ആളുകള്‍ മറന്നിട്ടില്ല. ലളിതവും സുന്ദരവുമായ ഈ അസറ്റ്‌ നിലനിര്‍ത്തിക്കൊണ്ടു തന്നെ കൂടുതല്‍ കരുത്താര്‍ജിച്ചു എന്ന്‌ സ്ഥാപിച്ചെടുക്കുകയായിരുന്നു വെല്ലുവിളിയെന്ന്‌ ഒഗില്‍വി ആന്‍ഡ്‌ മേത്തര്‍ അഡ്‌വര്‍ട്ടൈസിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എക്‌സിക്യൂട്ടീവ്‌ ക്രിയേറ്റീവ്‌ ഡയറക്‌ടര്‍ കിരണ്‍ ആന്റണി പറഞ്ഞു.

ജനുവരി 10 മുതല്‍ ലൈവാകുന്ന പുതിയ 360 ഡിഗ്രി പ്രചാരണം തയ്യാറാക്കിയത്‌ ഒഗില്‍വി ആന്‍ഡ്‌ മേത്തര്‍ ഇന്ത്യയാണ്‌. ആറാഴ്‌ച നീണ്ടു നില്‍ക്കുന്ന പ്രചാരണം വിവിധ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളിലെത്തും.

Advertisment