Advertisment

പരിക്കേറ്റ തന്റെ കിടാവിനെ കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന അമ്മപ്പശു; മനസ്സില്‍ തൊടുന്ന ദൃശ്യങ്ങള്‍

author-image
admin
New Update

ബെംഗളൂരു: പരിക്കേറ്റ തന്റെ കിടാവിനെ കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന അമ്മപ്പശുവിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ തൊടുന്നു. ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

Advertisment

ജനുവരി 25നാണ് ജയപ്രകാശ് നാരായണ്‍ ചൗക്കിലൂടെ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന രണ്ടരമാസം പ്രായമുള്ള കിടാവിനു പിന്നാലെ അമ്മപ്പശു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അര കിലോമീറ്ററോളം ദൂരം അമ്മപ്പശു ലോറിയെ പിന്തുടര്‍ന്നു. മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്.

മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ജനുവരി 28 ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കിടാവ് ആരോഗ്യനില വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Advertisment