Advertisment

സ്വപ്‌നയുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി; വഴിനീളെ എന്‍ഐഎ സംഘത്തിന് സുരക്ഷയൊരുക്കി കേരളാ പൊലീസ്!

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പാലക്കാട്: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികലെ കേരളത്തിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ എന്‍ഐഎ സംഘം കൊച്ചിയിലെത്തും. അതിവേഗത്തിലാണ് എന്‍ഐഎ വാഹനം പ്രതികളെയും കൊണ്ട് കുതിക്കുന്നത്.സ്വപ്ന സുരേഷുമായി സഞ്ചരിച്ച എന്‍ഐഎയുടെ കാര്‍ വഴിയില്‍ വച്ച് പഞ്ചറായി.വടക്കാഞ്ചേരി കഴിഞ്ഞപ്പോഴാണ് കാര്‍ പഞ്ചാറായത്.

Advertisment

publive-image

തുടര്‍ന്ന് സന്ദീപ് സഞ്ചരിക്കുന്ന വാഹത്തിലേക്ക് സ്വപ്നയെ കയറ്റി യാത്ര തുടര്‍ന്നു. വഴി നീളെ പൊലീസ് പൊലീസിന്റെ സുരക്ഷ എന്‍ഐഎ സംഘത്തിന് ലഭിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതികളെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും. ടയര്‍ പഞ്ചറായ സമയത്ത് മാധ്യമങ്ങള്‍ സ്വപ്‌നയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഒ്ന്നും പറയാന്‍ തയ്യാറായില്ല.

ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്നും ഹോട്ട് സ്‌പോട്ടായ ബംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റൈന്‍ ചെയ്യണ്ടേി വരും

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാര്‍ മുതല്‍ കൊച്ചി വരെ കേരള െപൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും തുടര്‍ന് കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

 

latest news swapna suresh all news sandeep nair arrest swapna suresh arrest nia kochi
Advertisment