Advertisment

നൈജീരിയയില്‍ കര്‍ഷക കൂട്ടക്കൊല; 110 പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകളെ തട്ടികൊണ്ടു പോയി

New Update

അംബുജ: നൈജീരിയയില്‍ പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു.   മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികളാണ് പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.

Advertisment

publive-image

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. നിരവധി സ്ത്രീകളെ തട്ടികൊണ്ടു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്.

നേരത്തെ ഇവരുടെ നേതൃത്വത്തില്‍ നൈജീരിയയില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.

nigeria terror attack
Advertisment