Advertisment

നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു; യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും

New Update

കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കും.

Advertisment

publive-image

യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. എംബസി ഉദ്യോഗസ്ഥരുടെ നീക്കം ആശ്വാസകരമായ നടപടിയാണെന്ന് നിമിഷപ്രിയയുടെ കുടുംബം പ്രതികരിച്ചു.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷയ്ക്ക് എതിരെയുള്ള കേസ്. 2017-ലായിരുന്നു സംഭവം. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകള്‍ നിര്‍മിച്ച് തലാല്‍ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും യെമന്‍ പൗരന്‍ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.

നേരത്തെ, സഹായം അഭ്യര്‍ത്ഥിച്ച് ജയിലില്‍ നിന്ന് നിമിഷ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

death sentence nimisha priya
Advertisment