Advertisment

ജീവന്‍ രക്ഷിക്കണമെങ്കില്‍ ഇനി ഏക വഴി മോചനദ്രവ്യം മാത്രം; വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ ! മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ

New Update

തൃ​ശൂ​ർ: യമന്‍ പൗരനായ പങ്കാളിയെ കൊന്ന് വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയ കേസില്‍

വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി യു​വ​തി നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ.

Advertisment

വ​ധ​ശി​ക്ഷ​യെ​ന്ന കീ​ഴ്ക്കോ​ട​തി വി​ധി മോ​ൽ​ക്കോ​ട​തി ശ​രി​വ​ച്ച​തോ​ടെ മോ​ച​ന​ദ്ര​വ്യം ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന മാ​ർ​ഗ​മേ ഇ​നി മു​ന്നി​ലു​ള്ളൂ. ഇ​ത്ര​യും തു​ക ന​ൽ​കി​യാ​ലേ ഇ​നി അ​പ്പീ​ൽ ന​ൽ​കാ​നാ​വൂ. ഇ​തി​നു നി​ശ്ചി​ത സ​മ​യ​പ​രി​ധി​യു​മു​ണ്ട്.

publive-image

മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി ഉ​ഴ​റു​ക​യാ​ണ് അ​മ്മ മേ​രി. എ​റ​ണാ​കു​ള​ത്ത് ഒ​രു വീ​ട്ടി​ൽ സ​ഹാ​യി​യാ​യി ജോ​ലി​ചെ​യ്യു​ന്ന മേ​രി​ക്ക് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​നു​ള്ള ശേ​ഷി ഒ​ട്ടു​മി​ല്ല. കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ സ്വ​ദേ​ശി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട മോ​ച​ന​ദ്ര​വ്യ​മാ​ണ് 70 ല​ക്ഷം രൂ​പ. ആ​രെ​ങ്കി​ലു​മൊ​ക്കെ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.

2017ലാ​ണ് പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ നി​മി​ഷ പ്രി​യ​യെ യെ​മ​ൻ പൗ​ര​നാ​യ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. കീ​ഴ്ക്കോ​ട​തി​യു​ടെ വി​ധി ക​ഴി​ഞ്ഞ​ദി​വ​സം മേ​ൽ​ക്കോ​ട​തി​യും ശ​രി​വ​ച്ചു.

ഇ​നി അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നു മു​ന്പ് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് തു​ക ന​ൽ​കി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്ത​ണം. 2011 ൽ ​കേ​ര​ള​ത്തി​ൽ വ​ച്ച് മ​ല​യാ​ളി യു​വാ​വി​നെ നി​മി​ഷ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഇ​രു​വ​രും പി​ന്നീ​ട് യെ​മ​നി​ലേ​ക്ക് ന​ഴ്സിം​ഗ് ജോ​ലി​ക്കാ​യി പോ​യി. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളു​മു​ണ്ട്.

പി​ന്നീ​ട് ഭ​ർ​ത്താ​വും മ​ക​ളും തി​രി​ച്ചു​വ​ന്നു. യെ​മ​ൻ​കാ​ർ​ക്കു മാ​ത്ര​മേ അ​വി​ടെ ക്ലി​നി​ക്ക് ന​ട​ത്താ​ൻ ലൈ​സ​ൻ​സ് ല​ഭി​ക്കൂ. 2014ൽ യെ​മ​ൻ​കാ​ര​നാ​യ ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി​യു​മൊ​ന്നി​ച്ച് അ​വി​ടെ ക്ലി​നി​ക് ന​ട​ത്തു​ക​യാ​യി​രു​ന്നു നി​മി​ഷ. ഇ​തി​നാ​യി ഇ​രു​വ​രും ഭാ​ര്യ-​ഭ​ർ​ത്താ​ക്ക​ന്മാ​രാ​ണെ​ന്നു​ള്ള വ്യാജരേ​ഖ ഉ​പ​യോ​ഗി​ച്ചിരുന്നു.​ ക്ലി​നി​ക്കി​ന് ലൈ​സ​ൻ​സ് ല​ഭി​ച്ച​തോ​ടെ ഇ​യാ​ൾ പു​തി​യ വി​വാ​ഹം ചെ​യ്തു.

പി​ന്നീ​ട് നി​മി​ഷ​യെ നി​ർ​ബ​ന്ധി​ച്ച് ഇ​യാ​ൾ ത​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പ​ണം ത​ട്ടു​ക​യും ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ പ​തി​വാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ഗ​തി​കെ​ട്ട് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് നി​മി​ഷ പ​റ​യു​ന്നു.

ദു​രി​തം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തേ​ണ്ടി​വ​ന്ന​തെ​ന്ന് നി​മി​ഷ സ​ഹാ​യം​തേ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. പാ​സ്പോ​ർ​ട്ട് പി​ടി​ച്ചു​വ​ച്ച് നാ​ട്ടി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി നി​മി​ഷ ആ​രോ​പി​ച്ചി​രു​ന്നു.

ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2014ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​നു കൂ​ട്ടു​നി​ന്ന ഹ​നാ​ൻ എ​ന്ന ന​ഴ്സി​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും കോ​ട​തി വി​ധി​ച്ചി​രു​ന്നു. സ​നാ​യി​ലെ ജ​യി​ലി​ലാ​ണ് നി​മി​ഷ പ്രി​യ ഇ​പ്പോ​ഴു​ള്ള​ത്.

death sentence nimisha priya
Advertisment