Advertisment

ഒമ്പത് മാസത്തെ വേദനയും ആ സഹോദരി സഹിച്ചത് കുഞ്ഞിക്കാലുകള്‍ കാണാന്‍ ആയിരുന്നില്ലേയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച്‌ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യ വകുപ്പിനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജീവനെടുക്കുന്ന ക്രൂര നിസ്സംഗത പി.ആര്‍ പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ടെന്ന് ഷാഫി പറമ്ബില്‍ കുറിച്ചു.

Advertisment

publive-image

ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്.

എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡിന്‍റെ പേരില്‍ തട്ടിക്കളിച്ചു - ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. എന്‍റെ മക്കളെ കൊന്നതാണ് നെഞ്ച് പൊട്ടിയ ഒരു പിതാവിന്‍റെ വാക്കുകള്‍ നാം കേട്ടത് ഉത്തരേന്ത്യയില്‍ നിന്നല്ല..നമ്മുടെ കേരളത്തില്‍.. 9 മാസത്തെ വേദനയും ആ സഹോദരി സഹിച്ചത് കുഞ്ഞിക്കാലുകള്‍ കാണാന്‍ ആയിരുന്നില്ലേ..

ജീവനെടുക്കുന്ന ക്രൂര നിസ്സംഗത PR പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ട് .ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണം. വിമര്‍ശനങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലല്ലോ.. ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ ക്ഷമിക്കണം.

nine month baby issue
Advertisment