Advertisment

നിപ വൈറസ്: ബിഹാര്‍, സിക്കിം സര്‍ക്കാരുകള്‍ ജാഗ്രത നിര്‍ദേശം നല്‍കി

New Update

ന്യുഡല്‍ഹി: നിപ വൈറസ് പനിയെ തുടര്‍ന്ന് 12 പേര്‍ കേരളത്തില്‍ മരിച്ച സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം. ബിഹാര്‍, സിക്കിം സര്‍ക്കാരുകളാണ് ശനിയാഴ്ച ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു.

Advertisment

പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിരീക്ഷിക്കണമെന്നും കേരളം പോലെ നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവരെ പ്രത്യേകം കരുതണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

publive-image

നിപ സിക്കിമില്‍ എത്താന്‍ വിദൂര സാധ്യത മാത്രമേയുള്ളുവെങ്കിലും ജനം ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മൃഗങ്ങളും കടിച്ച ഫലങ്ങളും പച്ചക്കറികളും ഉപയോഗിക്കരുതെന്നും പനി ബാധിതരുമായി അടുത്തിടപഴകിയാല്‍ കൈകള്‍ കഴുകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പനി, കടുത്ത തലവേദന, ഛര്‍ദ്ദി, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചിലരില്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. 10-12 ദിവസങ്ങള്‍ വരെ ലക്ഷണങ്ങള്‍ കണ്ടേക്കാം. പിന്നീട് രോഗി അബോധാവസ്ഥയിലേക്ക് പോവുകയും മരണം സംഭവിക്കുകയുമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

Advertisment