Advertisment

കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം; നിപ്പ രോഗികൾ ചികിത്സയിലുള്ള സാഹചര്യം പരിഗണിച്ച്

New Update

കോഴിക്കോട്∙ നിപ്പ രോഗികൾ ചികിത്സയിലുള്ള സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ളവരെ ഡിസ്ചാർജ് ചെയ്യും. സാധാരണ പ്രസവ കേസുകൾ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അവധി നൽകില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോൾ പ്രകാരമുള്ള വസ്ത്രം നിർബന്ധമാക്കാനും തീരുമാനമായി.

അതിനിടെ നിപ്പ വൈറസ് ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്. കഴിഞ്ഞ 16 മുതൽ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇന്നു രാവിലെയാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി

Advertisment