Advertisment

കോഴിക്കോട് ഒരാളിൽ കൂടി നിപ്പ സ്ഥിരീകരിച്ചു : മരണം പത്തായി ; അതീവ ജാഗ്രത നിർദേശം

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തുമായി പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയില്‍ മരിച്ചവരുടെ എണ്ണം പത്തായി.  ചികിത്സയിലിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മെഡിക്കല്‍ കോളേജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച സാലിഹിനേയും സാബിത്തിനേയും ആദ്യ ഘട്ടത്തില്‍ പരിചരിച്ച വടകര സ്വദേശിയായ നഴ്‌സ് ലിനിയും മരണപ്പെട്ടിരുന്നു. ഇതിനിടെ മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പരിചരിച്ച ഷിജി, ജിഷ്ണ എന്നീ നഴ്‌സുമാര്‍ക്ക് പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്. എന്നാല്‍ ഇവരില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു്. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisment