Advertisment

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങള്‍ പൂര്‍്ണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തുക ; യാത്രക്കാരുടെ ശരീര താപനില അളക്കുന്നതിന് വിമാനത്താവളത്തില്‍ തെര്‍മല്‍ മോണിറ്ററുകള്‍ സ്ഥാപിച്ചു

New Update

കുവൈറ്റ് : കേരളത്തില്‍ നിപ്പ വൈറസ് വ്യാപിച്ചതോടെ കുവൈറ്റിലേക്ക് പുറപ്പെടുന്ന പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോ പ്രവാസിയും താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. കുവൈറ്റിലെത്തുന്ന പ്രവാസികളുടെ ശരീര താപനില അളക്കുന്നതിന് വിമാനത്താവളത്തില്‍ തെര്‍മല്‍ മോണിറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട് .

Advertisment

publive-image

ഏകദേശം മൂന്നോളം തെര്‍മല്‍ മോണിറ്ററുകള്‍ യാത്രക്കാരുടെ ശരീര താപനില അളക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ വിഭാഗവും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്ഥാപിച്ചതായാണ് സൂചന . ഇത്തരം മോണിറ്ററുകള്‍ വഴി ഓരോ വ്യക്തിയെയും പ്രത്യേകം പരിശോധനയ്ക്ക് വിധേയരാക്കാതെ തന്നെ ശരീര താപനില കൂടിയവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത .

താപനില 37 തെര്‍മല്‍ സിസ്റ്റത്തില്‍ കൂടുതലാണെങ്കില്‍ മോണിറ്റര്‍ ഒരു ബീപ് ശബ്ദം പുറപ്പെടുവിക്കും .ഇങ്ങനെ പനിയുമായി എത്തുന്നവരെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.

അതുകൊണ്ട് കുവൈറ്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഓരോ പ്രവാസിയും തങ്ങളുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് . കേരളത്തില്‍ നിപ്പ വൈറസ് ബാധയെ തുടര്‍ന്നാണ് രാജ്യത്തെത്തുന്ന വിദേശികളെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാന്‍ കുവൈറ്റ് തീരുമാനിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment