Advertisment

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിന് വിലക്ക്

New Update

വാഷിങ്ടണ്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിന് അമേരിക്കന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്. നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് ഇന്‍ക് എന്ന കമ്പനിയെ കടം തിരിച്ചുപിടിക്കല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ്. മോദിയുടെ കമ്പനി പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.

Advertisment

publive-image

പിഎന്‍ബിയില്‍ നിന്ന് നിയമവിരുദ്ധമായി നടത്തിയ പണമിടപാടില്‍ ഫയര്‍സ്റ്റാര്‍ എന്ന കമ്പനിയുടെ പേരിലാണ് നടത്തിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് കമ്പനി അമേരിക്കന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ന്നാണ് കമ്പനിയില്‍ നിന്ന് പണം തിരികെ പിടിക്കുന്നത് അടക്കമുള്ള നടപടികള്‍ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്.

പണം ലഭിക്കാനുള്ളവര്‍ കമ്പനിയില്‍ നിന്നോ മറ്റ് സ്വത്തുവകകളില്‍നിന്നോ പണം ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകരുതെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. കമ്പനിയില്‍നിന്ന് പണം ആവശ്യപ്പെടാനോ വസ്തുവകകള്‍ പിടിച്ചെടുക്കാനോ ഇമെയില്‍, ഫോണ്‍ തുടങ്ങിയ ഒരു മാര്‍ഗങ്ങളിലൂടെയും തുക ആവശ്യപ്പെടാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പുകള്‍ ബന്ധപ്പെട്ടവര്‍ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേസില്‍ നീരവ് മോദിക്കെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 1ന് നീരവും കുടുംബവും രാജ്യം വിട്ടു. ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് സിബിഐയുടെ നിലപാട്.

Advertisment