Advertisment

നീരവ് മോദിയെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് യുഎസ് സഹായം നല്‍കുന്നുണ്ടോ?; പ്രതികരിക്കാന്‍ തയ്യാറാകാതെ യുഎസ്

New Update

വാഷിങ്ടന്‍: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വജ്ര വ്യവസായി നീരവ് മോദി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാല്‍ അതു സ്ഥിരീകരിക്കാന്‍ ഇപ്പോഴാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. നീരവ് മോദിയെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് യുഎസ് സഹായം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ചോദിക്കണമെന്നായിരുന്നു മറുപടി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല.

Advertisment

publive-image

പഞ്ചാബ് നാഷനല്‍ ബാങ്കിനെയുള്‍പ്പെടെ തട്ടിച്ച കേസിലാണ് നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി തുടങ്ങിയവരെ പൊലീസ് അന്വേഷിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇരുവരും കബിളിപ്പിച്ചത്. ഇരുവരും കുടുംബവുമായി ജനുവരി ആദ്യം തന്നെ രാജ്യം വിട്ടിരുന്നു.

അന്വേഷണത്തോടു സഹകരിക്കണമെന്ന സിബിഐ ആവശ്യത്തോട് ‘വിദേശരാജ്യത്ത് ബിസിനസ്’ ഉണ്ടെന്ന മറുപടിയാണ് മോദി നല്‍കിയത്. എന്നാല്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് എത്താനാണ് സിബിഐ മോദിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലറും ബ്ലൂ കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment