Advertisment

നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

New Update

മുംബൈ: ബാങ്ക് തട്ടിപ്പ ്‌കേസില് ആരോപണവിധേയനായ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ്. നീരവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാട് കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേകകോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണ ഏജന്‍സി ഇക്കാര്യം പിന്നീട് അപേക്ഷയില്‍ നിന്ന് പിന്‍വലിച്ചുവെങ്കിലും നീരവ് മോദി ഹോങ്കോങ്ങിലാണുള്ളതെന്ന് മുതിര്‍ന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment

publive-image

ഫെബ്രുവരി 15നാണ് നീരവിനെതിരെ ആദ്യം സമന്‍സ് അയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 16ന് ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 17, 22, 26 തീയതികളിലും സമന്‍സുകള്‍ അയച്ചു. ഇ മെയില്‍ വഴിയായിരുന്നു ഇത്. എന്നാല്‍ പ്രതിയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നുവെന്നും ശക്തമായ നടപടി ആവശ്യമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഒരു സമന്‍സിനു മാത്രമേ നീരവ് മറുപടി നല്‍കിയുള്ളൂ. വിദേശത്ത് ബിസിനസില്‍ വ്യാപൃതനായിരിക്കുന്നതിനാല്‍ ഇ മെയില്‍ വഴി മാത്രമേ മറുപടി നല്‍കുകയുള്ളൂവെന്നായിരുന്നു നിലപാട്. പല അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും തന്റെ വിശ്വാസ്യതയെ അവര്‍ ഇടിച്ച് താഴ്ത്തിയെന്നും നീരവ് ആരോപിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പിന്‍വലിച്ചാല്‍ മാത്രമേ തനിക്ക് ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കഴിയുകയുള്ളൂ.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ അറസ്റ്റ് ചെയ്ത രീതിയെയും നീരവ് വിമര്‍ശിച്ചു. കവിത മന്‍കികര്‍ എന്ന ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്ത രീതിയെയായിരുന്നു വിമര്‍ശിച്ചത്. സ്ത്രീകളെ നേരം ഇരുട്ടിക്കഴിഞ്ഞാല്‍ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് അയച്ച ഇ മെയിലില്‍ നീരവ് ചൂണ്ടിക്കാട്ടി.

ഇതിനിടെ തട്ടിപ്പിന് അവസരമൊരുക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് നീരവ് മോദി സ്വര്‍ണ, വജ്രാഭരണങ്ങള്‍ സമ്മാനമായി നല്‍കിയ കാര്യവും പുറത്ത് വന്നു. ബാങ്കിന്റെ വിദേശ നാണ്യ വിഭാഗത്തിലെ മാനേജര്‍ യശ്വന്ത് ജോഷിക്ക് സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും ആഭരണങ്ങള്‍ സമ്മാനമായി നല്‍കിയത് സി.ബി.ഐ. കണ്ടെടുത്തു.

Advertisment