Advertisment

ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍; വിമാനത്താവളങ്ങളെല്ലാം സൈന്യത്തിന് തുറന്നു നല്‍കണമെന്ന് നിര്‍മല സീതാരാമന്‍

New Update

ന്യൂഡല്‍ഹി: നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തുറന്നു നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.

Advertisment

തിരുവന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിരോധമന്ത്രി വ്യക്തമാക്കി.

publive-image

ചാലക്കുടി മേഖലയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. 300 പേരാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഹെലികോപ്റ്ററില്‍ രക്ഷപെടുത്തുന്നവരെ കൊച്ചിയിലേക്ക് മാറ്റും. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഭരണകൂടം അറിയിച്ചു.

അതേസമയം, പത്തനംതിട്ടയില്‍ യുദ്ധസമാനമായ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. പത്തനംതിട്ടയില്‍ തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി. ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനാണ് തീരുമാനം.

ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലര്‍ച്ചെയോടെ ഏഴ് ബോട്ടുകള്‍ കൂടി എത്തിച്ചു. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുയാണ്.

Advertisment