Advertisment

ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു; നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും

New Update

പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് കേവലഭൂരിപക്ഷം കടന്ന് കുതിയ്ക്കുന്നതിനിടെയാണ് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിങിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നിലവില്‍ 124 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ഇതില്‍ 74 സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യു്‌നത്. 45 സീറ്റുകളില്‍ മാത്രമാണ് ജെഡിയു ലീഡ് ചെയ്യുന്നത്.

എന്‍ഡിഎ ജയിക്കുകയാണെങ്കില്‍ നിതീഷ് കുമാറിനെ മാറ്റി ബിജെപി മുഖ്യമന്ത്രി സ്ഥാനം കയ്യടക്കുമെന്ന് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. നിതീഷിന് വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സാഹചര്യത്തിലാണ് ജെഡിയുവിന്റെ പ്രതികരണം വന്നിരിക്കുന്നത്.

nitish kumar bihar election
Advertisment