Advertisment

കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് വിശേഷങ്ങളുമായി നിവിൻ പോളി ; 'ഈ ചിത്രം തീർച്ചയായും നിങ്ങൾക്കിഷ്ടപെടും'

author-image
ഫിലിം ഡസ്ക്
New Update

Image result for kayamkulam kochunni

Advertisment

കായംകുളംകൊച്ചുണ്ണിയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് തനിക്കുള്ളതെന്ന് നിവിന്‍ പോളി. ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്നും നിവിന്‍ പറഞ്ഞു. ദുബായില്‍ മികച്ച നടനുള്ള സൈമ അവാര്‍ഡ് വാങ്ങുന്നതിനിടയിലാണ് താരം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കളരി പഠിച്ചു. അത് വലിയ വെല്ലുവിളിയായിരുന്നു. വലിയ പ്രതീക്ഷയാണ് സിനിമയെ സംബന്ധിച്ച് എനിക്കുള്ളത്. പ്രേക്ഷകര്‍ക്ക് ഈ ചിത്രം തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്ന വിശ്വാസം എനിക്കുണ്ട്. നിവിന്‍ പറഞ്ഞു.

അതേസമയം കായംകുളം കൊച്ചുണ്ണിയുടെ പ്രിവ്യു ഷോ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിന്റെ ഹൈപ്പ് കഥയുടെ വിശാലമായ ക്യാന്‍വാസ് എന്നിവ തീര്‍ക്കുന്ന പ്രതിബന്ധങ്ങള്‍ ചെറുതല്ലെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Image result for kayamkulam kochunni

നായക വേഷം നിവിന്‍ പോളി നന്നാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ‘എസ്ര’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് ‘കായംകുളം കൊച്ചുണ്ണി’യില്‍ നായികയായി എത്തുന്നത്.

Image result for kayamkulam kochunni

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Advertisment