Advertisment

നിവിന്‍ പോളിക്ക് ഷൂട്ടിങ്ങിനിടെ പരുക്ക്. 15 ദിവസത്തെ വിശ്രമം. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നീളും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പനജി : റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരിക്ക്. ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. നിവിന്റെ ഇടതു കയ്യുടെ എല്ലിനാണ് പരിക്കേറ്റത്.

ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചിട്ട് ശ്രീലങ്കയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമം നിവിന് ആവശ്യമായി വരും. 20 ദിവസം ദൈര്‍ഘ്യമുള്ള ഷെഡ്യൂളാണ് ഇനി നടക്കാനുള്ളത്.

ചിത്രത്തിൽ മോഹൻലാൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്

malayala cinema nivinpauly
Advertisment