Advertisment

പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള ബിസിനസ്സ് പദ്ധതി പ്രഖ്യാപിച്ച് നിസ്സാന്‍

New Update

കൊച്ചി: ഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ (എഎംഐ) എന്നീ മേഖലകള്‍ക്കായി നിസ്സാന്‍ നാല് വര്‍ഷത്തെ സമഗ്രപദ്ധതി അവതരിപ്പിച്ചു. നിസ്സാന്‍റെ ആഗോള പരിവര്‍ത്തന പദ്ധതി പ്രകാരമാണ് എഎംഐ പദ്ധതി അവതരിപ്പിച്ചത്.

Advertisment

publive-image

പദ്ധതിയിലൂടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പ്രാദേശിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ ബി-എസ്.യു.വി മോഡല്‍ പുറത്തിറക്കാനും വൈദ്യുതീകരിച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും ധാരണയായി. പദ്ധതിയിലൂടെ പുതിയ എട്ട് മോഡല്‍ പുറത്തിക്കാനും തീരുമാനമായി.

ലോക ഓട്ടോമോട്ടീവ് വിപണിയുടെ 10% വരുന്ന ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ പ്രദേശത്തേക്ക് പ്രധാന മോഡലുകളെയും സാങ്കേതികവിദ്യകളെയും എത്തിക്കുകയാണ് എഎംഐ ബിസിനസ്സ് പദ്ധതി ലക്ഷ്യം വെക്കുന്നത്. യുക്തിപരമായ പുനര്‍ഘടന, മുന്‍ഗണന, ഫോക്കസ് എന്നിവയിലൂടെ സുസ്ഥിരവും ലാഭകരവുമായ വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം.

പ്രധാന വിപണികളിലെ വളര്‍ച്ച, ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം, പങ്കാളികളുമായുള്ള സഹകരണം എന്നിവ പരമാവധി മെച്ചപ്പെടുത്തും. ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ്, ഇന്ത്യ, നൈജീരിയ എന്നിവിടങ്ങളില്‍ വിപുലമായ ഉല്‍പാദന കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇവിടങ്ങളില്‍ നിന്ന് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മേഖലയിലെ നിസ്സാന്റെ നിലവിലുള്ള പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയരിക്കുന്നത്.

'ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവ പ്രധാന മേഖലകളാണ്. ഇവിടെ നിലവിലുള്ള നിക്ഷേപം ശക്തിപ്പെടുത്തും. കൂടാതെ എസ്.യു.വി ഉള്‍പ്പെടെയുള്ള എട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും ചെയ്യും.മേഖലയിലുള്ള പ്രധാന വിപണികളിലെ ലാഭം വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.' നിസ്സാന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി ഗുപ്ത പറഞ്ഞു.

'വളരെയധികം സാധ്യതകളുള്ള മേഖലയാണ് ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ പ്രദേശങ്ങള്‍. ലോകത്തിലെ ഏറ്റവും ചലനാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ ഓട്ടോമോട്ടീവ് വിപണികളാണ് എഎംഐ മേഖലയിലുള്ളത്. സുസ്ഥിരമായ വളര്‍ച്ചയ്ക്കുള്ള ശക്തമായ അടിത്തറ നിസ്സാന്‍ ഇതിനകം തന്നെ സ്ഥാപിച്ചുകഴിഞ്ഞു.

റീട്ടെയില്‍, നിര്‍മ്മാണ മേഖലയിലെ പരിചയസമ്പന്നരായ ബിസിനസ്സ് പങ്കാളികളുടെ സഹകരത്തോടെയാണിത് സാധ്യമായത്. മേഖലയിലെ ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി ബിസിനസ് മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.' നിസ്സാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖല ചെയര്‍മാന്‍ ഗ്വില്ലൂം കാര്‍ട്ടിയര്‍ പറഞ്ഞു. ഗണ്യമായ വളര്‍ച്ചയ്ക്ക് സാധ്യതയുള്ള ഒരു മേഖലയാണ് എഎംഐ. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ അവസരങ്ങളെ തങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിസ്സാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മക്കോടോ ഉചിഡ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ആഗോള പരിവര്‍ത്തന പദ്ധതിയാണ് എഎംഐ പദ്ധതിയും പിന്തുടരുന്നത്. 2023 സാമ്പത്തിക വര്‍ഷാവസാനത്തോടെ സുസ്ഥിര വളര്‍ച്ച, സാമ്പത്തിക സ്ഥിരത, ലാഭം എന്നിവ കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്രാദേശിക ചെലവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രാദേശിക ഉല്‍പന്ന പോര്‍ട്ട്ഫോളിയോ 20% വര്‍ദ്ധിപ്പിക്കുക. എഎംഐ മേഖലകളിലെ പ്ലാന്റുകളില്‍ നിന്ന് കയറ്റുമതി വര്‍ദ്ധിപ്പിക്കുക എന്നിവ എ.എം.ഐ പദ്ധിതിയില്‍ ഉള്‍പ്പെടുന്നു. നിശ്ചിത ചെലവ് കുറയ്ക്കുന്നതിന് അവസരങ്ങള്‍ സൃഷ്ടിക്കും.

ഉല്‍പ്പന്നങ്ങള്‍, മാര്‍ക്കറ്റുകള്‍, സാങ്കേതികവിദ്യ എന്നി മേഖലകളില്‍ കരുത്ത് പകരാനും എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. മാര്‍ക്കറ്റ് അനുസരിച്ച് ഏറ്റവും ലാഭകരമായ ഉല്‍പ്പന്നങ്ങളിലേക്ക് നിക്ഷേപം നടത്തും. ഇതിനായി കോര്‍ മോഡലുകളിലും സെഗ്മെന്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍സ് (എസ്.യു.വി), സെഡാന്‍ മോഡലുകള്‍ (ബി-സെഡാന്‍ സെഗ്മെന്റ്) എന്നിവയ്ക്ക് പ്രാദേശിക മുന്‍ഗണന നല്‍കുക. ഇന്ത്യയില്‍ ബി-എസ്യുവി എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക മോഡലുകള്‍ അവതരിപ്പിക്കുക. ഇ-പവര്‍, ഇവി, കണക്ടഡ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ പ്രാദേശിക വിന്യാസം വര്‍ദ്ധിപ്പിക്കുക, ഡിജിറ്റലൈസേഷനിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റ് പദ്ധതി ലക്ഷ്യങ്ങള്‍.

എല്ലാ പങ്കാളികളുമായുള്ള (റെനോ, മിത്സുബിഷി ഉള്‍പ്പെടെ) ആഗോള സഹകരണം എഎംഐ പദ്ധതിയില്‍ പ്രയോജനപ്പെടുത്തും. എഎംഐയിലെ 'ലീഡര്‍-ഫോളോവര്‍' സമീപനം ഉല്‍പ്പന്നങ്ങളിലും സാങ്കേതിക വിദ്യയിലും ഉള്ള കാര്യക്ഷമതയും മത്സരശേഷിയും വര്‍ദ്ധിപ്പിക്കും.

nizan buisness
Advertisment