Advertisment

ഇന്ത്യയിലെ 3 ഒന്നാം നമ്പര്‍ സുന്ദരിമാരെ കൈയ്യില്‍ കിട്ടിയിട്ടും സല്‍മാന്‍റെ ഗതികേട് ? രാജ്യത്തെ ഒന്നാം നമ്പര്‍ കാമുകന് പെണ്ണ് കിട്ടാതായതിന് കാരണം ? പിന്നെ സല്‍മാന് ആകെയുള്ള ഒരാശ്വാസം !!

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യന്‍ യുവത്വത്തിന്‍റെ വികാരവും ഹരവുമായിരുന്ന മൂന്നു ദേശീയ സുന്ദരിമാരെ കൈയ്യില്‍ കിട്ടിയിട്ടും ഇപ്പോഴും സല്‍മാന്‍ അവിവാഹിതനായി തുടരുന്നതിന്‍റെ രഹസ്യം പുറത്തുവന്നത് അതിലൊരു സുന്ദരിയിലൂടെയായിരുന്നു.

ലോക സുന്ദരി ഐശ്വര്യാ റായിയേത്തന്നെ പങ്കാളിയായി കിട്ടിയിട്ടും അത് വിവാഹത്തിലെത്തിക്കാന്‍ സല്‍മാന് കഴിഞ്ഞില്ല . ഒടുവില്‍ ആഷ് എല്ലാം ഇട്ടെറിഞ്ഞ്‌ ഇറങ്ങിപ്പോയി .

publive-image

പിന്നാലെയാണ് ഇന്ത്യന്‍ യുവതയുടെ ഹരമായിരുന്ന കത്രീന കൈഫുമായി സല്‍മാന്‍ പ്രണയത്തിലായത് . ഒടുവില്‍ കത്രീനയും ഓടി രക്ഷപെട്ടു. പിന്നീട് ലുഡിയ വാദിയ ആയിരുന്നു അടുത്ത ഇര . അവസാനം ആ പ്രണയവും ദുരന്ത പര്യവസാനം കണ്ടു.

എല്ലാത്തിനും കാരണം സല്‍മാന്‍റെ സംശയ രോഗമാണെന്നാണ് ഐശ്വര്യാ റായ് പറഞ്ഞത്. സംശയം കൂടുമ്പോള്‍ മദ്യപാനമാകും. പിന്നെ ശാരീരികമായ ഉപദ്രവം കൂടിയാകുമ്പോള്‍ നാട്ടിന്‍പുറത്തെ കള്ളുകുടിയന്‍റെ ഭാര്യയുടെ അവസ്ഥയാകും ഈ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സുന്ദരിമാരുടെ കാര്യം. നിനക്ക് അവനുമായും ഇവനുമായും ബന്ധമില്ലേ ...എന്നൊക്കെയായിരുന്നു ചോദ്യങ്ങളത്രെ.

publive-image

അങ്ങനെ ഈ സ്വഭാവം കാരണമാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാമുകനായിരുന്ന സല്‍മാന്‍ ഖാന് ഇപ്പോള്‍ പെണ്ണ് കിട്ടാത്ത അവസ്ഥ എത്തിയത്. പിന്നെ ഇവരൊക്കെ തന്‍റെ കൈയ്യില്‍ കൂടി കടന്നുപോയവരാണ് എന്ന കാര്യത്തില്‍ സല്‍മാന് ആശ്വസിക്കാം. ഇന്ത്യയിലെ യുവാക്കള്‍ക്ക് സല്‍മാനോടുള്ള അസൂയയും അതുതന്നെയാണ് .

സൽമാൻ ദേഷ്യം വരുമ്പോൾ തന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കുമായിരുന്നുവെന്നും സഹതാരങ്ങളായ അഭിഷേകുമായും ഷാരൂഖുമായുമൊക്കെ തനിക്കു മോശം ബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്തിരുന്നതായും ഐശ്വര്യ അന്നു വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ മദ്യപാനവും ക്രൂരതയും സഹിച്ചാണ് അത്രയും നാൾ കൂടെ നിന്നതെന്നും ഇനി തന്നെക്കൊണ്ട് അതിനു കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. തന്നോടു പ്രണയത്തിലായിരുന്ന സമയത്തും മറ്റു പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നുവെന്നു സൽമാൻ തന്നോടു തുറന്നു സമ്മതിച്ചതായും അവര്‍ പറഞ്ഞു .

publive-image

മറ്റേതൊരു സ്ത്രീയേയും പോലെ സ്നേഹിക്കുന്ന പുരുഷന്റെ അത്തരം പ്രവർത്തികൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും ഇത്തരം ദുരനുഭവങ്ങൾക്കു ശേഷമാണ് സൽമാനുമായി പിരിയാൻ തീരുമാനിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

വേർപിരിയാൻ തീരുമാനിച്ചപ്പോൾ മുതൽ ഇനിയൊരിക്കലും സൽമാനൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം ഐശ്വര്യ എടുത്തിരുന്നു. ഇതുവരെ ആ തീരുമാനത്തിൽ നിന്ന് അവർ വ്യതിചലിച്ചില്ല.

publive-image

എന്നാൽ പത്മാവത് എന്ന ചിത്രത്തിൽ ഐശ്വര്യയെ നായികയാക്കാനായിരുന്നു സഞ്ജയ് ലീലാബൻസാലി തീരുമാനിച്ചിരുന്നതെന്നും ആ സിനിമയിൽ സൽമാനെയാണ് നായകനായി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു.

എന്നാൽ നായകനായി സൽമാൻ വേണ്ട, സൽമാൻ വില്ലനാണെങ്കിൽ താൻ അഭിനയിക്കാമെന്നു പറഞ്ഞ ഐശ്വര്യ പിന്നീട് ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. അതിനുശേഷം എന്തോ കാരണങ്ങളാൽ സൽമാനും ചിത്രത്തിൽ നിന്ന് പിന്മാറി

cinema amithabh bachan
Advertisment