Advertisment

മറുപടിയില്‍ അതിര്‍ത്തിയിലെ പട്ടാളവും, പാവപ്പെട്ട അമ്മയുടെ മകനും മാത്രം; രാഹുല്‍ ഉയര്‍ത്തിവിട്ട ചോദ്യശരങ്ങളോട് എല്ലാം മോദിക്ക്‌ മൗനം

New Update

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ രൂക്ഷ വിമര്‍ശനവും മോഡിയുടെ മറുപടിയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോഡി സര്‍ക്കാരിന്റെ ഓരോ കോട്ടങ്ങളും എടുത്തുയര്‍ത്തി രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങളോടൊക്കെ മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത് അരിയെത്ര പയറഞ്ഞാഴി തരത്തിലുള്ള മറുപടികളായിരുന്നു. തന്റെ ജാതിയും കുട്ടിക്കാലത്തെ സാമ്പത്തിക പരാധീനതകളും അതിര്‍ത്തിയിലെ പട്ടാളവുമൊക്കെ പ്രസംഗത്തില്‍ കയറി വന്നെങ്കിലും രാഹുലിന്റെ ശക്തമായ ആരോപണങ്ങളോടൊക്കെ കൃത്യമായി മൗനം പാലിക്കാന്‍ മോഡി ശ്രദ്ധിച്ചു എന്ന് വ്യക്തം.

Advertisment

publive-image

ബിജെപിയുടെ ഭരണ വീഴ്ചകളെ ഓരോന്നായി ചൂണ്ടി കാണിച്ചുകൊണ്ടുള്ള രാഹുലിന്റെ പല ചോദ്യശരങ്ങള്‍ക്കും മോഡി മൗനം പാലിക്കുകയാണ് ചെയ്തത് രാഹുല്‍ ഉന്നയിച്ച 11 ചോദ്യങ്ങളും അവക്കുള്ള മോഡിയുടെ പ്രതികരണവും ഇങ്ങനെ:

1. രാഹുല്‍ ഗാന്ധി: റാഫേല്‍ ഇടപാടില്‍ എങ്ങനെ വിമാനങ്ങളുടെ വില അകാരണമായി കൂടി? ഇടപാടുകള്‍ എന്തിന് രഹസ്യമായി വെച്ചിരിക്കുന്നു?

പ്രധാനമന്ത്രി മോഡി: രഹസ്യസ്വഭാവം കരാറിന്റെ ഭാഗമാണ്. ഉത്തരം പറയാന്‍ കഴിയില്ല.

2.രാഹുല്‍ ഗാന്ധി: കോടികളുടെ സാമ്പത്തിക ബാധ്യതയുള്ള ഒരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനി എങ്ങനെ റഫേല്‍ കരാറില്‍ വന്നു?

പ്രധാനമന്ത്രി മോഡി: മൗനം പാലിച്ചു.

3. രാഹുല്‍ ഗാന്ധി: കടക്കെണിയില്‍ പെട്ടുകിടക്കുന്ന ജെയ്ഷാ എങ്ങനെ മോഡി സര്‍ക്കാര്‍ വന്ന ശേഷം ശതകോടീശ്വരനായി ?

പ്രധാനമന്ത്രി മോഡി: മൗനം മാത്രം

4. രാഹുല്‍ ഗാന്ധി: ചൈനയുമായി നിങ്ങള്‍ ഊഷ്മള ബന്ധം ഉണ്ടാക്കിയെന്ന് അവകാശപ്പെട്ടപ്പോള്‍ ചൈനീസ് പട്ടാളം നമ്മുടെ അതിര്‍ത്തിക്ക് അകത്ത് കയറി ആക്രമിച്ചു.നിങ്ങള്‍ എന്തു ചെയ്തു?

പ്രധാനമന്ത്രി മോഡി: ഉത്തരമില്ല

5. രാഹുല്‍ ഗാന്ധി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധനവില കുത്തനെ താഴുമ്പോള്‍ ഇന്ത്യയില്‍ മാത്രം എങ്ങനെ വില കുതിക്കുന്നു ?

പ്രധാനമന്ത്രി മോഡി: ഉത്തരമില്ല

6. രാഹുല്‍ ഗാന്ധി: സ്ത്രികള്‍ നിരന്തരം ആക്രമണത്തിന് ഇരകള്‍ ആകുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് കര്‍ശന നിലപാട് എടുത്തില്ല ?

പ്രധാനമന്ത്രി മോഡി: മതിയായ ഉത്തരം നല്‍കിയില്ല.

7. രാഹുല്‍ ഗാന്ധി: ദളിതരും മതന്യൂനപക്ഷങ്ങളും ആക്രമണത്തിന് ഇരകളായപ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?

പ്രധാനമന്ത്രി മോഡി: ഉത്തരം അപൂര്‍ണ്ണം

8. രാഹുല്‍ ഗാന്ധി: വന്‍കിട കോര്‍പറേറ്റുകളുടെയും കോടീശ്വരന്‍മാരുടെയും കടങ്ങളും നികുതിയും എഴുതി തള്ളിയ നിങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്തു ചെയ്തു?

പ്രധാനമന്ത്രി മോഡി: മതിയായ ഉത്തരം നല്‍കിയില്ല

9.രാഹുല്‍ ഗാന്ധി: നോട്ട് നിരോധനം കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി, സാമ്പത്തിക മേഖല തകന്നതിന് ആരുത്തരവാദിത്തം പറയും ?

പ്രധാനമന്ത്രി മോഡി: മോഡി മൗനം പാലിച്ചു.

10. രാഹുല്‍ ഗാന്ധി: ജിഎസ്ടി നടപ്പിലാക്കിയതിലെ പാകപ്പിഴകള്‍ ചെറുകിട വ്യവസായ മേഖലയെ അടക്കം തകര്‍ത്തു. എന്താണ് പറയാനുള്ളത് ?

പ്രധാനമന്ത്രി മോഡി: ഉത്തരം അപൂര്‍ണ്ണം.

11. രാഹുല്‍ ഗാന്ധി: ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത നിങ്ങള്‍ യുവാക്കളെ വഞ്ചിച്ചില്ലേ ?

പ്രധാനമന്ത്രി മോഡി: മതിയായ ഉത്തരം നല്‍കിയില്ല.

Advertisment