Advertisment

സംസ്ഥാനത്ത് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര സെസ് തുകയില്‍ നിന്ന് 47271 കോടി വകമാറ്റിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര സെസ് തുകയില്‍ നിന്ന് 47271 കോടി വകമാറ്റിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്രധനമന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2017-18ലും 2018-19ലും നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജിഎസ്ടി നഷ്ടപരിഹാര സെസ് വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നത്. 42,000 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ രീതിയില്‍ പിടിച്ചുവച്ചുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisment